കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്നലാക്രമണം, നോട്ട് നിരോധനം!!മോദിയെ ക്രൂശിക്കുന്നവര്‍ക്കുള്ള മറുപടിയോ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കള്ളപ്പണത്തിനെതിരായ നീക്കത്തെ അദ്ദേഹം പ്രശംസിച്ചു

  • By Gowthamy
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര ബജറ്റും റെയില്‍വെ ബജറ്റും ഒന്നിച്ച് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകത കൊണ്ട് ഇത്തവണത്തെ ബജറ്റ് ചരിത്രമാണെന്ന് പ്രണബ് മുഖര്‍ജി ആമുഖത്തില്‍ തന്നെ വ്യക്തമാക്കി.

കള്ളപ്പണത്തിനെതിരായ നീക്കത്തെ അദ്ദേഹം പ്രശംസിച്ചു. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി. സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളെയും പ്രസിഡന്‍റ് എടുത്തു പറഞ്ഞു. ഒരു മണിക്കൂര്‍ അഞ്ച് മിനിട്ട് നീണ്ടു നിന്നതായിരുന്നു അദ്ദേഹത്തിന്‍റെ നയപ്രഖ്യാപനം.

 ചരിത്ര ബജറ്റ്

ചരിത്ര ബജറ്റ്

ഇത്തവണത്തെ ബജറ്റ് ചരിത്രപരമാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. പൊതു ബജറ്റും റെയില്‍വെ ബജറ്റും ഒന്നിച്ച് അവതരിപ്പിക്കുന്നു എന്നതാണ് ബജറ്റിന്‍റെ പ്രത്യേകതയെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. ഇത്തവണ ബജറ്റ് നേരത്തെയാണെന്നും രാഷ്ട്രപതി.

നോട്ട് നിരോധനത്തിന്‍റെ വിജയം എടുത്തു പറഞ്ഞില്ല

നോട്ട് നിരോധനത്തിന്‍റെ വിജയം എടുത്തു പറഞ്ഞില്ല

കള്ളപ്പണത്തിനെതിരായ സര്‍ക്കാരിന്‍റെ പോരാട്ടത്തെ പ്രണബ് മുഖര്‍ജി വീണ്ടും പ്രശംസിച്ചു. കള്ളപ്പ ണത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നോട്ട് നിരോധനം എത്രത്തോളം ഫലവത്തായെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

 പാവങ്ങള്‍ക്കു വേണ്ടി

പാവങ്ങള്‍ക്കു വേണ്ടി

പാവങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാരിന്‍റെ നയമെന്നും അദ്ദേഹം. പാവങ്ങള്‍ക്കും ദളിതര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ പദ്ധതികളെയും അദ്ദേഹം പ്രശംസിച്ചു. പാവങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്നും അദ്ദേഹം.

 പ്രധാനമന്ത്രി മുദ്ര യോജന

പ്രധാനമന്ത്രി മുദ്ര യോജന

1.2 കോടി ജനങ്ങള്‍ പാചക വാതക സബ്സിഡി വേണ്ടെന്നു വച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ നിരവധി പാവപ്പെട്ടവര്‍ക്കാണ് നേട്ടമുണ്ടായതെന്നും അദ്ദേഹം. പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം രണ്ട് ലക്ഷം കോടി രൂപ വിതരണം ചെയ്തതായും അദ്ദേഹം.

 26 കോടി അക്കൗണ്ടുകള്‍

26 കോടി അക്കൗണ്ടുകള്‍

സര്‍ക്കാരിന്‍റെ വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ പ്രകാരം 13 കോടി പാവപ്പെട്ട ജനങ്ങള്‍ക്കാണ് സംരക്ഷണം നല്‍കുന്നതെന്ന് പ്രണബ് മുഖര്‍ജി വ്യക്തമാക്കി. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ 26 കോടി അക്കൗണ്ടുകളാണ് തുറന്നതെന്നും 20 കോടി പേര്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തെന്നും അദ്ദേഹം.

സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന

സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന

സര്‍ക്കാരിന്‍റെ വികസനയാത്രയില്‍ സ്ത്രീകളുടെ ഉന്നമനത്തിന് പ്രധാന്യം നല്‍കുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി. പിവി സിന്ധുവും സാക്ഷിമാലികും ദിപ കര്‍മാക്കറും ഇന്ത്യന്‍ സ്ത്രീകളുടെ കരുത്തിന്‍റെ പ്രതീകങ്ങളാണെന്ന് അദ്ദേഹം പറയുന്നു. വനിതകള്‍ക്ക് ഒരു കോടി തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം.

യുവാക്കള്‍ക്ക് തൊഴിലവസരം

യുവാക്കള്‍ക്ക് തൊഴിലവസരം

സര്‍ക്കാരിന്‍റെ ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിക്ക് പ്രോത്സഹനജനകമായ ഫലം നല്‍കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ നൈപുണ്യ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും പ്രധാന പരിഗണന നല്‍കുന്നതായും അദ്ദേഹം പറയുന്നു.

 വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍

ഏഴാം ശമ്പള കമ്മിഷനിലൂടെ 50 ലക്ഷം തൊഴിലാളികള്‍ക്കും 35 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിച്ചു. നാല് ദശാബ്ദത്തോളമായി നിലനിന്നിരുന്ന വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന ആവശ്യം നടപ്പാക്കാനായെന്നും പ്രണബ് മുഖര്‍ജി പറയുന്നു. സത്യമേവ ജയതെയാണ് സര്‍ക്കാരിന്‍റെ തത്വമെന്നും രാഷ്ട്രപതി.

 നിയന്ത്രിക്കാനായി

നിയന്ത്രിക്കാനായി

ധാന്യങ്ങളുടെ വിലക്കയറ്റമാണ് കഴിഞ്ഞ തവണ വെല്ലുവിളിയായതെന്നും എന്നാല്‍ ഇത്തവണ അത് നേരിടാന്‍ സാധിച്ചുവെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രണ വിധേയമായെന്നും അദ്ദേഹം പറയുന്നു.

 ആദിവാസികളുടെ ക്ഷേമം

ആദിവാസികളുടെ ക്ഷേമം

സ്റ്റാന്‍ഡ് അപ് ഇന്ത്യ ഇന്‍ഷ്യേറ്റീവ് പദ്ധതിയിലൂടെ രണ്ടര ലക്ഷത്തോളം പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് നേട്ടമുണ്ടാക്കാനായി. ആദിവാസികളുടെ ശാക്തീകരണത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം.

 ശക്തമായ മറുപടി

ശക്തമായ മറുപടി

സൈന്യത്തിന്‍റെ മിന്നലാക്രമണത്തെ അദ്ദേഹം പ്രശംസിച്ചു. കടന്നു കയറ്റചത്തിനുള്ള ശക്തമായ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനയിലെ വനിത പൈലറ്റുമാരെയും അദ്ദേഹം പ്രശംസിച്ചു.

English summary
President Pranab Mukherjee is addressing both Houses of Parliament on the first day of the budget session. The address, comes a day before the presentation of the union budget by finance ministerJaitley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X