കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി എസ് ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് ഫിബ്രവരി ഒന്നിന്, പ്രതീക്ഷകള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: ജി എസ് ടി ബില്‍ പാര്‍ലെമന്‍റില്‍ അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഫിബ്രവരി ഒന്ന് വ്യാഴാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുന്നത്. 201൮ ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സമ്പൂര്‍ണ ബജറ്റ് കൂടിയാണിതെന്ന പ്രത്യേകയും ഉണ്ട്. കാര്‍ഷികമേഖലയ്ക്കും ഗ്രാമീണമേഖലയ്ക്കും അര്‍ഹമായ പ്രധാന്യം ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമ്പന്ന കര്‍ഷകരില്‍ നിന്ന് നികുതി ഈടാക്കാനുള്ള നടപടിയുണ്ടാകും. കാര്‍ഷിക ഉത്പന്നങ്ങളെ നികുതി മുക്തമാക്കാന്‍ സാധിക്കില്ലെന്ന് കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജി എസ് ടി നിരക്കുകള്‍ കുറക്കുന്നത് സംബന്ധിച്ചുള്ള തിരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി ഇളവ് സംബന്ധിച്ച തിരുമാനം ബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന. ഗ്രാമീണ വികസനത്തിന് ബജറ്റില്‍ മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ ഉണ്ടാകും.

budget

നികുതിദായകര്‍ക്ക് ഇളവ് നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നത്. ആദായ നികുതിയുടെ അടയ്‌ക്കേണ്ട പരിധി ഉയര്‍ത്താനും സാധ്യതയുണ്ട്. നിലവില്‍ ഇത് 2.5 ലക്ഷമാണ്. ഇത് 3 ലക്ഷത്തിലേക്കോ അല്ലെങ്കില്‍ അഞ്ച് ലക്ഷമായോ ഉയര്‍ത്താം.റെയില്‍വേയില്‍ കാര്യമായ വികസനം കൊണ്ടുവരുമെന്ന് സൂചനയുണ്ട്. റെയില്‍വേയുടെ ആധുനികവത്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നും സൂചനയുണ്ട്.

രാജ്യത്തുള്ള എല്ലാവിഭാഗത്തെയും ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യം ബജറ്റില്‍ പരിഗണിച്ചേക്കും.വാര്‍ഷിക വരുമാനം 1.5 ലക്ഷം ഉള്ളവര്‍ മുതല്‍ തുടങ്ങുന്ന നികുതി സ്ലാബില്‍ മാറ്റം വരാനാണ് സാധ്യത. മ്യൂച്ചല്‍ ഫണ്ടുകള്‍, ഇപിഎഫ്, പിപിഎഫ് എന്നിവയുടെ നികുതി ഘടനയിലും മാറ്റമുണ്ടാകും. രണ്ടു ലക്ഷം വരെയുള്ള ഭവനവായ്പാ പദ്ധതികളിലെ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യമാണ് സര്‍ക്കാരിന്റെ പ്രധാന പരിഗണനകളിലൊന്ന്.ഇതിലും നടപടി സ്വീകരിച്ചേക്കും.

English summary
union budget 2018 expectations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X