കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാരിന്‍റെ അഭിമാന ബജറ്റ് ഫെബ്രുവരി ഒന്നിന്: ലൈവ് അപ്ഡേറ്റ് ഡെയ്ലി ഹണ്ടിലൂടെ...

  • By Desk
Google Oneindia Malayalam News

ദില്ലി: സാമ്പത്തിക സ്ഥിതിയും തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യവും അതോടൊപ്പം ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് എന്ന നിലയിലും അതീവ പ്രധാന്യമുള്ള ബജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെറ്റ്ലി അവതരിപ്പിക്കുക. ഏത് മേഖലയ്ക്കാവും കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ കൈയിലെടുക്കാനുളള പ്രകടന പത്രിയകയാവും മോദി സര്‍ക്കാര്‍ അവതരിപ്പിക്കുക. വന്‍ പ്രഖ്യാപനങ്ങളുമായെത്തുന്ന ബജറ്റിന്‍റെ പൂര്‍ണ വിവരങ്ങളും ലൈവ് അപ്ഡേറ്റുകളും നിങ്ങള്‍ക്ക് ഡെയ്ലി ഹണ്ട് ആപ്പില്‍ ലഭ്യമാകും.

Arun Jaitely

ജിഎസ്ടിയെ തുടര്‍ന്ന് നിശ്ചലമായ വിപണിയെ സജീവമാക്കാന്‍ എന്തെങ്കിലും തരത്തിള്ള പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് വ്യാപാരികള്‍ പ്രധാനമായും ഈ ബജറ്റില്‍ ഉറ്റുനോക്കുന്നത്. നികുതി ഇളവ് സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് നേരത്തേ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സൂചന നല്‍കിയിരുന്നു. ഇന്ധന വിവ നാള്‍ക്ക് നാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ധന സെസ് കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊണ്ടേക്കുമെന്ന പ്രതീക്ഷയും ഉണ്ട്. ഗ്രാമീണ വികസനത്തിന് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയേക്കും എന്ന വിലയിരുത്തലും ഉണ്ട്. മോദി സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയെ വളര്‍ത്താനുള്ള പദ്ധതികളും ബജറ്റില്‍ നടപ്പാക്കിയേക്കും.

നികുതിദായകര്‍ക്ക് ഇളവ് നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നത്. ആദായ നികുതിയുടെ അടയ്‌ക്കേണ്ട പരിധി ഉയര്‍ത്താനും സാധ്യതയുണ്ട്. പണപ്പെരുപ്പവും വിലവര്‍ധനയുമാണ് നിലവിലെ മറ്റൊരു പ്രശ്നം. ഇത് തടയാന്‍ ജെയ്റ്റ്‌ലി യാതൊരു ശ്രമവും ബജറ്റില്‍ നടത്തില്ലെന്നാണ് സൂചന.

English summary
Union Budget 2018 : Union Budget will be presented by Finance Minister, Arun Jaitely. Expectations are high on general cum Railway budget. Catch all the live updates and highlights in malayalam Oneindia portal and Daily Hunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X