കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് നാളെ; ബജറ്റിൽ‌ രാജ്യം ഉറ്റുനോക്കുന്നത് ഇതൊക്കെ....

  • By Desk
Google Oneindia Malayalam News

ദില്ലി: ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് പ്രതീകഷകൾക്ക് പുറമേ ആശങ്കയോടെയാണ് ഉറ്റു നോക്കുന്നത്. ജിഎസ്ടി ബിൽ നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റ് എന്ന നിലയിൽ ജനങ്ങളിലെ ആശങ്ക കൂടുതലാണ്. ജിഎസ്ടി മൂലം ഇടത്തരക്കാർക്ക് വരുമാനത്തിൽ ഇടിവി വന്നിരുന്നു.

ഇത് പരിഹരിക്കാൻ പോകുന്ന തരത്തിലുള്ള ബജറ്റായിരിക്കും എന്നു തന്നെയാണ് പ്രതീക്ഷ. അതേസമയം മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ജനപ്രിയ ബജറ്റിനായി എൻഡിഎ സർക്കാരിന്റെ ഭാഗത്തു നിന്നും ബിജെപിയുടെ ഭാഗത്തു നിന്നും വൻ സമ്മർദ്ദം തന്നെ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ഉണ്ടാകും.

അദായ നികുതിയിൽ ഇളവ്

അദായ നികുതിയിൽ ഇളവ്

ആദായ നികുതിയിൽ ഇളവുകൾ നൽകണമെന്നും നികുതി ഒവിവാക്കുന്നതിന്റെ പരിധി ഉയർത്തണമെന്നും ആവശ്യമുയർന്നിരുന്നു. അതേസമയം എല്ലാവർക്കും സർക്കാർ ഭവന നിർമ്മാണത്തിന് കാര്യമായ ഇളവുകൾ കൊണ്ടുവരുമോ എന്നും ജനങ്ങൾ ഉറ്റുനോക്കുന്നുണ്ട്.

കാർഷിക കടങ്ങൾ

കാർഷിക കടങ്ങൾ

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലകൾക്കുള്ള വിഹിതവും ക്ഷേമ​പദ്ധതികൾക്കുള്ള വിഹിതവും ഗണ്യമായി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

കോർപ്പറേറ്റ് മേഖല

കോർപ്പറേറ്റ് മേഖല

കോര്‍പ്പറേറ്റുകള്‍ക്ക് വമ്പന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന സര്‍ക്കാരെന്ന വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും കോര്‍പ്പറേറ്റ് മേഖലയ്ക്ക് ഊര്‍ജ്ജമേകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ആത്മ വിശ്വാസത്തിൽ

ആത്മ വിശ്വാസത്തിൽ

ഈ പുതിയ വഴിയില്‍ എന്തിനാണ് നിങ്ങള്‍ ഭയക്കുന്നത്? എനിക്കൊപ്പം വരൂ, ഞാനാണ് വഴി നയിക്കുന്നത്," എന്ന ഉറുദു കവിത ചൊല്ലി ആത്മ വിശ്വാസത്തോടെയായിരുന്നു അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചത്. ഇപ്രാവശ്യം ആ ആത്നവിശ്വാസം കൈവിടുമോ എന്ന് ഫെബ്രുവരകി ഒന്നിന് അറിയാം.

English summary
Union budget 2018; What common man expect from union budget?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X