കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ്, ജല, വായു ഗതാഗത രംഗം രാജ്യാന്തര നിലവാരത്തിലേക്ക്, മെട്രോ ട്രെയിന്‍ സര്‍വ്വീസ് രാജ്യമൊട്ടാകെ

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളുമായി രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. മെട്രോ ട്രെയിന്‍ സര്‍വ്വീസ് രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. 300 കിലോ മീറ്റര്‍ മെട്രോ ലൈന്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്.

budget

മെട്രോ സര്‍വ്വീസ് ഈ വര്‍ഷം 210 കിലോ മീറ്റര്‍ ദൂരത്തില്‍ വ്യാപിപ്പിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. രാജ്യത്തെ റെയില്‍വേ വികസനത്തിന് സ്വകാര്യ പങ്കാളിത്തതോടെ നിക്ഷേപം കണ്ടെത്താനും ബജറ്റില്‍ തീരുമാനിച്ചിട്ടുണ്ട്. 2018-2030 കാലയളവില്‍ 50 ലക്ഷം കോടി രൂപയാണ് റെയില്‍വേ വികസനത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
ആദായനികുതിയില്‍ വിപ്ലവ മാറ്റവുമായി കേന്ദ്ര ബജറ്റ് | Oneindia Malayalam

റെയില്‍ ഗതാഗത രംഗത്ത് കൂടാതെ ദേശീയ പാത, ജലഗതാഗത വികസനം അടക്കമുളള പദ്ധതികളും ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ പാതാ വികസനത്തിന് ഭാരത് മാല പദ്ധതിയടക്കമുളള പദ്ധതികള്‍ സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കി വരുന്നുണ്ട്. ഭാരത് മാല, ജനഗതാഗത വികസനത്തിനുളള സാഗര്‍മാല, വായു ഗതാഗത രംഗത്തെ വികസനത്തിനുളള ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം നടത്തും. റോഡ്, ജല, വായു ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

English summary
Union Budget 2019: 210 km line of metro will be made operational in 2019 announced FM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X