കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പഞ്ചായത്തിലും ഇന്റര്‍നെറ്റുമായി 'ഭാരത് നെറ്റ്', സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ടിവി ചാനല്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഭാരത് നെറ്റ് എന്ന പേരില്‍ ആയിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.

ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കാനും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ ആദായനികുതി പരിശോധനകള്‍ ഉണ്ടാകില്ല എന്നതാണ് അതില്‍ പ്രധാനം. കൂടാതെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി പ്രത്യേക ടിവി ചാനലും തുടങ്ങും.

Nirmala

നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നികുതി ഘടനകളെ കുറിച്ച് ബോധവത്കരിക്കാനും ഒക്കെയുള്ള പരിപാടികള്‍ ആയിരിക്കും ടിവി ചാനലുകളില്‍ ഉണ്ടാവുക. സ്റ്റാര്‍ട്ട് അപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്യും ഇതുവഴി.

Recommended Video

cmsvideo
ആദായനികുതിയില്‍ വിപ്ലവ മാറ്റവുമായി കേന്ദ്ര ബജറ്റ് | Oneindia Malayalam

തൊഴില്‍ മേഖലയിലും വലിയ പരിഷ്‌കാരങ്ങളാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്. തൊഴില്‍ നിയമങ്ങള്‍ നാല് കോഡുകള്‍ക്ക് കീഴിലാക്കുമെന്നും തൊഴില്‍ നിര്‍വ്വചനങ്ങള്‍ ഏകീകരിക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Union Budget 2019: Bharat Net to provide internet to all Panchayats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X