കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് കൊടുക്കാത്ത കേരളത്തെ അവഗണിച്ച് കേന്ദ്രം, ആവശ്യപ്പെട്ട ഇളവുകളൊന്നുമില്ല, എയിംസുമില്ല

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയാനന്തര കേരളം ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്രത്തോട് കേരളം ഇളവുകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയ ദുരിതത്തില്‍ നിന്ന് കര കയറാന്‍ ബജറ്റില്‍ സഹായം പ്രതീക്ഷ കേരളത്തിന് നിരാശ മാത്രമാണ് ബാക്കി. പ്രളയാന്തര പുനര്‍ നിര്‍മ്മാണത്തിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ല.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് വായ്പ എടുക്കാനുളള പരിധി ഉയര്‍ത്തണമെന്ന് ധനമന്ത്രി തോമസ് ഐസക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ മൂന്ന് ശതമാനത്തില്‍ നിന്ന് 4.5 ശതമാനമാക്കി ഉയര്‍ത്തണം എന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടില്ല.

pinarayi

ഏറെക്കാലമായുളള കേരളത്തിന്റെ ആവശ്യമായ എയിംസ് ഇക്കുറിയും ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. മാത്രമല്ല നിപ്പാ വൈറസ് പടര്‍ന്നതോടെ കേരളം ആവശ്യം ശക്തമാക്കിയ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടും കേരളത്തിന് നല്‍കാന്‍ കേന്ദ്രം മനസ്സ് കാണിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെ ആശ്വസിക്കാനുളളത് നികുതി വിഹിതത്തില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട് എന്നത് മാത്രമാണ്.

20,228.33 കോടി രൂപയാണ് നിര്‍മ്മല സീതാരാമന്റെ ആദ്യ ബജറ്റില്‍ കേരളത്തിനുളള നികുതി വിഹിതമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1190.01 കോടി രൂപയാണ് നികുതി വിഹിതത്തില്‍ വന്നിരിക്കുന്ന വര്‍ധനവ്. കഴിഞ്ഞ വര്‍ഷം കേരളത്തിന് നികുതി വിഹിതമായി ലഭിച്ചത് 19, 038.17 കോടി രൂപയായിരുന്നു. കേരളത്തിലെ തേയില ബോര്‍ഡിന് 150 കോടി, കോഫി ബോര്‍ഡിന് 120 കോടി, റബ്ബര്‍ ബോര്‍ഡിന് 170 കോടി എന്നിങ്ങനെയും വിലയിരുത്തിയിട്ടുണ്ട്.

English summary
Union Budget 2019: Disappointment for Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X