ഈ വര്‍ഷം 3 ട്രില്യണ്‍ നേട്ടം കൈവരിക്കും; തൊഴിലില്ലായ്മ പരിഹരിക്കും, വന്‍ പ്രഖ്യാപനങ്ങളുമായി ബജറ്റ്
ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ ആദ്യബജറ്റ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു തുടങ്ങി. ഒന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്. പുതിയ ഇന്ത്യക്കായുള്ള ജനങ്ങളുടെ ആഗ്രഹം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിനുള്ള അംഗീകരമാണ് ജനവിധിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
2014 ല്‍ 1.85 ട്രില്യണ്‍ മുല്യമുണ്ടായ ഇന്ത്യന്‍ സമ്പദ് ഘടന കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 2.70 ട്രില്യണിലെത്തി. 55 വര്‍ഷം കൊണ്ട് കൈവരിച്ച ഒരു കോടി ട്രില്യണ്‍ നേട്ടം കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നേടാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 5 ട്രില്യണ്‍ ഡോളര്‍ നേട്ടം കൈവരിക്കാനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കും.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. ഗ്രാമീണ-നഗര വിഭജനം ഒഴിവാക്കുന്നതിനായി ഭാരത്മാല, സാഗര്‍മാല, ഉഡാന്‍ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കും. അടുത്ത വര്‍ഷം 210 കിലോ മീറ്റര്‍ കൂടി മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications