കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21-ാം നൂറ്റാണ്ടിന്റെ ഇന്ത്യയുടെ പ്രതീക്ഷകള്‍ സഫലമാക്കുന്ന ബജറ്റ് എന്ന് നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: ഏറെ പ്രതീക്ഷാ നിര്‍ഭരമാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21- നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചയെ ഈ ബജറ്റ് ത്വരിതപ്പെടുത്തും എന്നും അദ്ദേഹം പ്രതികരിച്ചു.

എല്ലാ പഞ്ചായത്തിലും ഇന്റര്‍നെറ്റുമായി 'ഭാരത് നെറ്റ്', സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ടിവി ചാനല്‍എല്ലാ പഞ്ചായത്തിലും ഇന്റര്‍നെറ്റുമായി 'ഭാരത് നെറ്റ്', സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ടിവി ചാനല്‍

രാജ്യത്തെ സമ്പല്‍സമൃദ്ധമാക്കുന്നതും ജനങ്ങളെ ശാക്തീകരിക്കുന്നതും ആണ് ബജറ്റ്. യുവാക്കള്‍ക്ക് ഒരു നല്ല നാളെ പ്രദാനം ചെയ്യുന്നതും പാവപ്പെട്ടവരെ ഉദ്ധരിക്കുന്നതും ആണ് ബജറ്റ് എന്നും പ്രധാന മന്ത്രി പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ആണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ലോക്‌സഭയുടെ ചരിത്രത്തില്‍ തന്നെ ഒരു വനിത അവതരിപ്പിക്കുന്ന രണ്ടാം ബജറ്റ് ആണിത്. ഇന്ദിര ഗാന്ധി ആയിരുന്നു ആദ്യമായി ബജറ്റ് അവതരിപ്പിച്ച വനിത.

Modi

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഇരട്ടി ശക്തമാക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ വ്യക്തം. ഇത് തന്നെയാണ് ബജറ്റും മുന്നോട്ട് വയ്ക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് ഘടനയാക്കുകയാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

Recommended Video

cmsvideo
ചരിത്രം തിരുത്തി ആദ്യ ബജറ്റ് ചരിത്രമാക്കി നിര്‍മ്മലാ സീതാരാമന്‍ | Oneindia Malayalam

വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്നതാണ് ബജറ്റ് എന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ സ്ത്രീ ശാക്തീകരണത്തിനും ലളിതമായ നികുതി ഘടനയ്ക്കും അടിസ്ഥാന സൗകര്യ നവീകരണത്തിനും പ്രാധാന്യം നല്‍കുന്ന ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

English summary
Union Budget 2019: Prime Minister Narendra Modi's reaction on Union Budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X