കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില കത്തിക്കയറും... പെട്രോളും ഡീസലും മാത്രമല്ല, സ്വര്‍ണവും വെള്ളിയും സിഗററ്റും; വില കുറയുന്നവ?

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞു. ഏറെ ജനപ്രിയ പദ്ധതികളാണ് ബജറ്റില്‍ ഉള്ളത്. ആദായനികുതിയിലും വലിയ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പദ്ധതികള്‍ക്കും ബജറ്റില്‍ വലിയ തോതില്‍ തന്നെ പണം നീക്കി വച്ചിട്ടുണ്ട്.

സീറ്റ് കൊടുക്കാത്ത കേരളത്തെ അവഗണിച്ച് കേന്ദ്രം, ആവശ്യപ്പെട്ട ഇളവുകളൊന്നുമില്ല, എയിംസുമില്ലസീറ്റ് കൊടുക്കാത്ത കേരളത്തെ അവഗണിച്ച് കേന്ദ്രം, ആവശ്യപ്പെട്ട ഇളവുകളൊന്നുമില്ല, എയിംസുമില്ല

എന്നാല്‍ മൊത്തത്തില്‍ സാധനങ്ങളുടെ വില വര്‍ദ്ധനയാണ് സാധാരണക്കാരുടെ മുന്നില്‍ ഈ ബജറ്റ് കൊണ്ടുവരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടി വഴി നികുതി ഏകീകരണം സാധ്യമായിട്ടുണ്ടെങ്കിലും അതിന് പുറത്തും വിലവര്‍ദ്ധന സാധാരണക്കാരുടെ നട്ടെല്ലൊടിക്കും.

അപൂര്‍വ്വം സാധനങ്ങള്‍ക്ക് മാത്രമാണ് പുതിയ ബജറ്റ് പ്രകാരം വില കുറയുക. അതില്‍ പ്രധാനം ഇലക്ട്രിക് വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ആണ്.

പെട്രോള്‍, ഡീസല്‍ വില കൂടും

പെട്രോള്‍, ഡീസല്‍ വില കൂടും

പെട്രോളിന്റേയും ഡീസിലിന്റേയും വില കൂടും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. തീരുവ ഇനത്തില്‍ ഓരോ രൂപ വീതം പെട്രോളിനും ഡീസലിനും കൂടും. അതോടൊപ്പം ലിറ്ററിന് ഒരു രൂപ നിരക്കില്‍ സെസും എര്‍പ്പെടുത്തും.

ഇന്ധന വില കൂടുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ദ്ധിക്കും എന്നതാണ് ഏറ്റവും നിര്‍ണായകമായ കാര്യം. ചരക്കുനീക്കത്തേയും ഇത് വലിയ തോതില്‍ ബാധിക്കും.

സ്വര്‍ണവും വെള്ളിയും

സ്വര്‍ണവും വെള്ളിയും

വില കൂടുന്ന മറ്റ് പ്രധാനപ്പെട്ട സാധനങ്ങളാണ് സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍ എന്നിവ. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ രണ്ട് ശതമാനം ആണ് വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12 ശതമാനമായി ഉയരും.

ഇറക്കുമതി ചെയ്യുന്ന കാറുകളും എസിയും

ഇറക്കുമതി ചെയ്യുന്ന കാറുകളും എസിയും

വിലയില്‍ വലിയ വര്‍ദ്ധനയുണ്ടാകാന്‍ പോകുന്ന മറ്റൊന്നാണ് പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വിദേശ നിര്‍മിത കാറുകള്‍. ഇറക്കുമതി തീരുവയില്‍ പ്രഖ്യാപിച്ച വര്‍ദ്ധനയാണ് ഇതിന് കാരണം. അതുപോലെ തന്നെ സ്പ്ലിറ്റ് എസിയുടെ വിലയിലും വലിയ വര്‍ദ്ധനയുണ്ടാകും.

പുകയില വിലയും പുകയും!

പുകയില വിലയും പുകയും!

എല്ലാ തവണത്തേയും പോലെ ഇത്തവണയും പുകയില ഉത്പന്നങ്ങളുടെ വില കൂടും. സിഗററ്റ്, ഹുക്ക, ചവയ്ക്കുന്ന പുകയില എന്നിവയുടെ വിലയിലാണ് വര്‍ദ്ധനയുണ്ടാവുക. പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുക ലക്ഷ്യം വച്ചാണ് ഈ വിലവര്‍ദ്ധന.

പുസ്തകങ്ങള്‍ക്കും ന്യൂസ് പ്രിന്റിനും

പുസ്തകങ്ങള്‍ക്കും ന്യൂസ് പ്രിന്റിനും

ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങളുടെ വിലയിലും വര്‍ദ്ധനയുണ്ടാകും. അതുപോലെ തന്നെ പത്രങ്ങളും മാസികകളും അച്ചടിക്കുന്ന ന്യൂസ് പ്രിന്റിന്റെ വിലയും കൂടും. ഇത് ഇവയുടെ വിലവര്‍ദ്ധനയ്ക്ക് കാരണമാകും എന്ന് ഉറപ്പാണ്. പത്രമാധ്യമങ്ങള്‍ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്.

അണ്ടിപ്പരിപ്പും ദഹിക്കില്ല

അണ്ടിപ്പരിപ്പും ദഹിക്കില്ല

അണ്ടിപ്പരിപ്പിനും ഇത്തവണ വില കൂടും എന്ന് ഉറപ്പാണ്. ഒരുപക്ഷേ കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് ഇത് ഉണര്‍വ്വ് പകര്‍ന്നേക്കാം. പക്ഷേ, സാധാരണക്കാരെ സംബന്ധിച്ച് അണ്ടിപ്പരിപ്പ് അപ്രാപ്യമായേക്കാം.

വില കൂടുന്ന മറ്റ് ഉത്പന്നങ്ങള്‍

വില കൂടുന്ന മറ്റ് ഉത്പന്നങ്ങള്‍

ലൗഡ് സ്പീക്കറുകള്‍, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറുകള്‍, സിസിടിവി ക്യാമറകള്‍, ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക്, സോപ്പ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍, വിനൈല്‍ ഫ്‌ലോറിങ്, ടൈലുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, സെറാമിക് ടൈല്‍, ഇറക്കുമതി ചെയ്ത സ്റ്റീല്‍ ഉത്പന്നങ്ങള്‍, ഇറക്കുമതി ചെയ്ത വാഹന പാട്‌സുകള്‍, മാര്‍ബിള്‍ സ്ലാബ് തുടങ്ങിയവയാണ് വില കൂടുന്ന മറ്റ് ഉത്പന്നങ്ങള്‍.

വില കുറയുന്നവ

വില കുറയുന്നവ

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നാണ് സര്‍ക്കാരിന്റെ നയം. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ക്ക് വില കുറയും. ക്യാമറ മൊഡ്യൂളിനും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജറിനും വില കുറയും.

സെറ്റ് ടോപ് ബോക്ക്, ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയ്ക്കും വിലകുറയും.

English summary
Union Budget 2019: What will be costlier and what will be cheaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X