കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങൾ കൂടി, ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി

Google Oneindia Malayalam News

ദില്ലി: 2024 ഓടെ രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങൾ കൂടി വികസിപ്പിക്കാൻ പദ്ധതി. ഉഡാൻ പദ്ധതിയുടെ ഭാഗമായി 100 വിമാനത്താവളങ്ങൾ കൂടി ഉൾപ്പെടുത്തി 2024ന് മുമ്പ് വികസിപ്പിക്കുമെന്നാണ് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. ഗതാഗത മേഖലയ്ക്കായി 1.7 ലക്ഷം കോടി രൂപ നീക്കി വയ്ക്കാനാണ് തീരുമാനം.

ബജറ്റ് 2020: തേജസ് മാതൃകയിൽ കൂടുതൽ ട്രെയിനുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുംബജറ്റ് 2020: തേജസ് മാതൃകയിൽ കൂടുതൽ ട്രെയിനുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കും

സ്വകാര്യ പങ്കാളിത്തത്തോടെ 1150 പുതിയ ട്രെയിൻ സർവീസുകൾ നടത്തും. സ്വകാര്യ മേഖലയുടെ സഹായത്തോടെ നാല് സ്റ്റേഷനുകളുടെ വികസനം സാധ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ കൂടുതൽ തേജസ് മോഡൽ ട്രെയിനുകൾ അവതരിപ്പിക്കും.

plane

Recommended Video

cmsvideo
Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

550 വൈഫൈ സ്റ്റേഷൻ റെയിൽവേ സ്റ്റേഷൻ കൂടി സ്ഥാപിക്കും.11000 കിലോമീറ്റർ റെയിൽ വേ ട്രാക്ക് നവീകരിക്കും. ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ട്. ഇതിനിടെ റെയിൽ വേ സ്വകാര്യവൽക്കരണം പ്രാഹത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനം സഭയിൽ ബഹളത്തിന് ഇടയാക്കി

English summary
Union Budget 2020: 100 new airports to be developed in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X