ബജറ്റ് 2020: സ്വച്ഛ് ഭാരത് പദ്ധതിക്ക് 12,300 കോടി, എല്ലാ വീട്ടിലും പൈപ്പ് വെളളം
ദില്ലി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരതിനായി ബജറ്റിൽ നീക്കിവെച്ചത് 12,300 കോടി. ദ്രവമാലിന്യ നിർമാർജ്ജനം നൂറ് ശതമാനം ഉറപ്പാക്കും. മലിനജലത്തിന്റെ പുനരുപയോഗത്തിനായി പദ്ധതികൾ ആവിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതികൾ ആവിഷ്കരിക്കും. ജൽ ജീവൻ മിഷൻ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി വഴി എല്ലാ വീട്ടിലും പൈപ്പ് ജലം ലഭ്യമാക്കും. 3.6 ലക്ഷം കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

മഴവെള്ളശേഖരണം പ്രാത്സാഹിപ്പിക്കാനും നടപടികളുണ്ടാകുമെന്നാണ് പ്രഖ്യാപനം. ഗ്രാമീണ മേഖലയുടെ വികസനത്തിനും പഞ്ചായത്ത് രാജിനുമായി 1.23 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, ജലസേചനം എന്നിവ ഉൾപ്പെടുന്ന മേഖലകൾക്ക് 2.83 ലക്ഷം കോടി രൂപയും അനുവദിച്ചു.
Recommended Video
10 കോടിയിലധികം വീടുകളിലെ പോഷക നിലവാരം അപ്ലോഡ് ചെയ്യുന്നതിനായി 6 ലക്ഷത്തോളം അംഗനവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യും. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഫലം മികച്ചതായിരുന്നുവെന്നും ധനമന്ത്രി അവകാശപ്പെട്ടു.












Click it and Unblock the Notifications