കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: സ്വച്ഛ് ഭാരത് പദ്ധതിക്ക് 12,300 കോടി, എല്ലാ വീട്ടിലും പൈപ്പ് വെളളം

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരതിനായി ബജറ്റിൽ നീക്കിവെച്ചത് 12,300 കോടി. ദ്രവമാലിന്യ നിർമാർജ്ജനം നൂറ് ശതമാനം ഉറപ്പാക്കും. മലിനജലത്തിന്റെ പുനരുപയോഗത്തിനായി പദ്ധതികൾ ആവിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

 ബജറ്റ് 2020; ആദിവിഭാഗത്തിന് 53,700 കോടി!! മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കും 9500 കോടി ബജറ്റ് 2020; ആദിവിഭാഗത്തിന് 53,700 കോടി!! മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കും 9500 കോടി

കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതികൾ ആവിഷ്കരിക്കും. ജൽ ജീവൻ മിഷൻ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി വഴി എല്ലാ വീട്ടിലും പൈപ്പ് ജലം ലഭ്യമാക്കും. 3.6 ലക്ഷം കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

swachh bbhara

Recommended Video

cmsvideo
Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

മഴവെള്ളശേഖരണം പ്രാത്സാഹിപ്പിക്കാനും നടപടികളുണ്ടാകുമെന്നാണ് പ്രഖ്യാപനം. ഗ്രാമീണ മേഖലയുടെ വികസനത്തിനും പഞ്ചായത്ത് രാജിനുമായി 1.23 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, ജലസേചനം എന്നിവ ഉൾപ്പെടുന്ന മേഖലകൾക്ക് 2.83 ലക്ഷം കോടി രൂപയും അനുവദിച്ചു.

10 കോടിയിലധികം വീടുകളിലെ പോഷക നിലവാരം അപ്ലോഡ് ചെയ്യുന്നതിനായി 6 ലക്ഷത്തോളം അംഗനവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യും. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഫലം മികച്ചതായിരുന്നുവെന്നും ധനമന്ത്രി അവകാശപ്പെട്ടു.

English summary
Union Budget 2020: 12,300 crores allocated for Swachh Bharat mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X