കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020; കൂടുതൽ 'പിപിപി' ട്രെയിനുകൾ... ബെംഗളൂരു-സബർമ്മതി പദ്ധതിക്ക് കേന്ദ്ര സഹായം!

Google Oneindia Malayalam News

ദില്ലി: റെയിൽ ട്രാക്കുകളിൽ സോളാര് പാനലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റ് 2020ൽ പ്രഖ്യാപനം. 2021ൽ ഗതാഗത മേഖലയ്ക്കായി 1.7 ലക്ഷം കോടി നീക്കിവെക്കുമെന്നും നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. 11000 കിലോമീറ്റർ റെയിൽവെ ട്രാക്ക് വൈദ്യുതീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം നടത്തി. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിച്ച് കൂടുതൽ പിപിപി ട്രെയിനുകൾ നിലവിൽ വരുമെന്ന് ധനമന്ത്രി പറഞ്ഞു.

18600 കോടി രൂപ ബെംഗളൂരു റഎയിൽ പ്രൊജക്ടിനായി വകയിരുത്തി. കൂടുതൽ തേജസ് ട്രെയിനുകൾ നടപ്പിലാക്കും. റെയിൽവെ രംഗത്ത് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 148 കിലോ മീറ്റർ നീളുന്ന ബെംഗളൂരു-സബർമ്മതി പദ്ധതിയുമായി കേന്ദ്രം സഹകരിക്കുമെന്നും ബജറ്റ് അവതരത്തിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി.

Train

Recommended Video

cmsvideo
Budget 2020: Nirmala Sitharaman Quotes Kashmiri Poet | Oneindia Malayalam

പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ ട്രെയിനുകൾ കൊണ്ടുവരും. 27000 കിലോമീറ്റർ റെയിൽവെ ലൈന്‌ വൈദ്യുതീകരിച്ചെന്നും ബജറ്റ് അവതരണത്തിൽ‌ വ്യക്തമാക്കി. അതേസമയം 2023 ഓടെ ദില്ലി-മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാക്കി. ചെന്നൈ-ബെംഗളൂർ എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണം തുടങ്ങിയെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കി.

English summary
Union Budget 2020-21: 11,000 km railway track will be electrified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X