കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: ജമ്മു കശ്മീരിന് 30,757 കോടി, ലഡാകിന് 5958 കോടി, ബജറ്റിൽ തുക വകയിരുത്തി ധനമന്ത്രി

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന് വേണ്ടി വന്‍തുക നീക്കി വെച്ച് മോദി സര്‍ക്കാരിന്റെ ബജറ്റ് 2020. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോടെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറിയ ജമ്മു കശ്മീരീനും ലഡാക്കിനും 2020-21 സാമ്പത്തിക വര്‍ഷത്തിലേക്ക് വലിയ വിഹിതമാണ് ബജറ്റില്‍ ധനമന്ത്രി നീക്കി വെച്ചിരിക്കുന്നത്.

ജമ്മു കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 30,757 കോടിയും ലഡാകിന് വേണ്ടി 5958 കോടിയും ബജറ്റില്‍ വകയിരുത്തി. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ജമ്മു കശ്മീരിനും ലഡാകിനുമുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

budget

Recommended Video

cmsvideo
Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

2019 ഓഗസ്റ്റിലാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. കശ്മീരിന്റെ വന്‍ വികസനം സാധ്യമാക്കുമെന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്രം പ്രഖ്യാപിച്ചത്. കശ്മീരില്‍ ആളുകള്‍ ചങ്ങലയ്ക്കിട്ടത് പോലെ ആയിരുന്നുവെന്നും കശ്മീര്‍ ജനതയ്ക്ക് ഇനി അവരുടെ സ്വപ്‌നങ്ങള്‍ പോലെയുളള വികസനം ഉറപ്പ് വരുത്തും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വികസന നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടി കേന്ദ്ര മന്ത്രിസഭാ സമിതിയെ കേന്ദ്രം നിയോഗിച്ചിരുന്നു.

English summary
Union Budget 2020-21: Allocation for J&K at Rs 30,757 Cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X