കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താൻ കഴിഞ്ഞു;സാമ്പത്തിക അടിത്തറ സുരക്ഷിതമെന്ന് ധനമന്ത്രി!

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിന് തുടക്കമായി. പ്രത്യാശയുടെയും കരുതലിന്റെയും ബജറ്റായിരിക്കും ഇതെന്നാണ് നിർമ്മല സീതാരാമൻ വിശേഷിപ്പിക്കുന്നത്. 2006- 2016 കാലയളവിൽ 217 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് വളർത്താൻ ഇന്ത്യക്ക് കഴിഞ്ഞെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവർക്ക് നേരിട്ട് ഗുണമുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കി. ഉജ്ജ്വല, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ ധനമന്ത്രി ഉയർത്തിക്കാട്ടിയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

ജിഎസ്ടി നിരക്ക് കുറച്ചതോടെ കുടുംബ ചിലവുകൾ 4 ശതമാനും കുറഞ്ഞു. കിട്ടാക്കടത്തിൽ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ സുരക്ഷിതമാണെന്നും. ജനവിധിയെ ബഹുമാനിച്ചുള്ള സാമ്പത്തികനയങ്ങൾ നടപ്പാക്കുമെന്നും ആമുഖ അവതരണത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

Nirmala Sirataman

Recommended Video

cmsvideo
Budget 2020: Nirmala Sitharaman Quotes Kashmiri Poet | Oneindia Malayalam

രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തികമാന്ദ്യത്തെ നിർമല സീതാരാമൻ എങ്ങനെയാണ് നേരിടാൻ പദ്ധതിയിടുന്നതെന്നതിലേക്ക് ഈ ബജറ്റ് വെളിച്ചം നൽകുമെന്നതിനാൽ ഏറെ ആകാംക്ഷയോടൊണ് രാജ്യം ബജറ്റിനെ നോക്കിക്കാണുന്നത്. കഴിഞ്ഞ സാമ്പത്തിക സര്‍വെ പ്രതീക്ഷിച്ചിരുന്നത് ഏഴ് ശതമാനം വളര്‍ച്ച ഇത്തവണ നേടാമെന്നായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം മറ്റൊരു സാമ്പത്തിക സര്‍വെ അവതരിപ്പിക്കുമ്പോള്‍ വളര്‍ച്ച അഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

English summary
Union Budget 2020-21: Between 2006-2016 India was able to raise 217 million people out of poverty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X