കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: ബാങ്ക് നിഷേപത്തിന്മേലുള്ള ഇൻഷൂറൻസ് പരിരക്ഷ കൂട്ടി; ഒരു ലക്ഷത്തിൽ ഒറ്റയടിക്ക് 5 ലക്ഷം

Google Oneindia Malayalam News

ദില്ലി: ബാങ്ക് നിക്ഷേപത്തിന്മേലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി വർധിപ്പിച്ചു. റിസർവ് ബാങ്ക് മരവിപ്പിച്ച ബാങ്കുകളിൽ നിക്ഷേപമുള്ളവർക്ക് ഒരു സന്തോഷ വാർത്തയാണിത്. സഹകരണ ബാങ്ക് പിഎംസി ബാങ്കിൽ സമീപകാലത്തുണ്ടായ തകർച്ചയാണ് ഈ നടപടിയ്ക്ക് പ്രധാന കാരണം.

എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നുവെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റില്‍ നടത്തി. എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നുവെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റില്‍ നടത്തി. ഐഡിബിഐ ബാങ്കുകളിലെ മുഴുവന്‍ ഓഹരിയും വിറ്റഴിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

Insurance

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യം വെക്കുന്നത്. ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി. 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തും. ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ് പരീകഷ നടത്തുന്നത്.

Recommended Video

cmsvideo
Budget 2020 : വിറ്റുതുലച്ച് ഖജനാവ് നിറയ്ക്കാന്‍ കേന്ദ്രം | Oneindia Malayalam

ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ നടത്തും. ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും നിർമല പറഞ്ഞു. അതേസമയം ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സെന്‍സെക്സ് 450 പോയിന്‍റുകള്‍ ഇടിഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി വര്‍ധിപ്പിച്ച നടപടിയാണ് പ്രധാനമായി മുംബൈ ഓഹരി സൂചിക ഇടിയാന്‍ കാരണമായത്.

English summary
Union Budget 2020-21: Depositor insurance coverage increased to 5 lakh per depositor from 1 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X