കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020; ഇറക്കുമതി ചെയ്യുന്ന 'സാധനങ്ങളുടെ' വില കൂടും, ആഭ്യന്തര ഉത്പാദകരെ സഹായിക്കുക ലക്ഷ്യം!

Google Oneindia Malayalam News

ദില്ലി: ഇറക്കുമതി ചെയ്യുന്ന പാദരക്ഷകൾ, ഫർണീച്ചർ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് വില കൂടും. ഈ സാധനങ്ങളുടെ കസ്റ്റംസ് തീരുവ സർക്കാർ കൂട്ടി. മെഡിക്കൽ ഉപകരണങ്ങൾക്ക് സർക്കാർ സെസ് ഏർപ്പെടുത്തും. സ്വതന്ത്രവ്യാപാരകരാറിൽ നിന്നും ആഭ്യന്തര ഉത്പാദകരെ സഹായിക്കാൻ വേണ്ടിയാണ് സർക്കാരിന്റെ ഈ നടപടി. നികുതി കേസുകൾ ഒഴിവാക്കുമെന്നും നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇറക്കുമതി ചെയ്ത പിഞ്ഞാണ പാത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, പിച്ചള പാത്രങ്ങൾ എന്നിവയ്ക്കും വില കൂടും.വാണിജ്യ വാഹനങ്ങള്‍ക്കും വിലകൂടും. വാണിജ്യ വാഹന ഘടകങ്ങൾക്ക് വില കൂടും. ഇവയ്ക്ക് കസ്റ്റംസ് തീരുവ കൂട്ടാൻ സർക്കാർ തീരുമാനിച്ചു. ഇതേസമയം, വൈദ്യുതി വാഹനങ്ങളുടെ ഘടകങ്ങൾക്ക് വില വർധിക്കില്ല.

മാർച്ച് 31 -നകം കുടിശ്ശിക അടച്ചാൽ അധികതുക നൽകേണ്ട. ജൂൺ 30 വരെ ആദായനികുതി കുടിശ്സിക തീർത്താൽ ചെറിയ പിഴ ഒടുക്കിയാൽ മതിയെന്നാണ് ബജറ്റിൽ വ്യക്തമാക്കുന്നത്. അതേസമയം ബജറ്റ് ദിവസവും ഓഹരി വിപണിയിൽ വൻ ഇടിവാണ് സംഭവിച്ചത്. സെക്സെക്സ് 600 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 12,000 മാർക്കിന് താഴേക്ക് നിലംപതിച്ചു.

Recommended Video

cmsvideo
Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam
Import

കസ്റ്റംസ് ഡ്യൂട്ടി കൂട്ടി, കോർപ്പറേറ്റ് നികുതി കുറച്ചു. അഞ്ച് കോടി വരെ വിറ്റുവരവുള്ള കമ്പനികൾ ഓഡിറ്റ് ചെയ്യേൻണ്ടെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ സീതാരാമൻ അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 37 മിനിറ്റും എടുത്താണ് നിർമ്മല സീതാരാമൻ ഈ വർഷത്തെ ബജറ്റ് പ്രസംഗം പൂർത്തിയാക്കിയത്. ഇതോടെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗവും നിർമ്മല സീതാരാമൻ സ്വന്തം പേരിലാക്കി.

English summary
Union Budget 2020-21: Imported footwear, furniture and medical equipment will be expensive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X