ബജറ്റ് 2020: തേജസ് മാതൃകയിൽ കൂടുതൽ ട്രെയിനുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കും
ദില്ലി: കേന്ദ്ര ബജറ്റിനൊപ്പം ഇന്ത്യന്‍ റെയില്‍വേയ്ക്കായും വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍. അഞ്ച് പ്രധാന പദ്ധതികളാണ് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റെയില്‍ പാതകളോട് ചേര്‍ന്ന് സൗരോര്‍ജ്ജ ഉല്‍പാദനത്തിന് വേണ്ടി പ്രത്യേക പദ്ധതി നടപ്പിലാക്കും. റെയില്‍വേ സ്റ്റേഷനുകള്‍ പുനരുദ്ധരിക്കുന്നതിന് വേണ്ടി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കാന്‍ തേജസ് മാതൃകയില്‍ കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കും. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് വന്‍ വിജയമായ പശ്ചാത്തലത്തിലാണിത്.

കൂടുതല്‍ അതിവേഗ തീവണ്ടികള്‍ അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുളള അതിവേഗ തീവണ്ടികളുടെ മാതൃകയിലാണ് പുതിയ തീവണ്ടികള്‍ അനുവദിക്കുക. ബെംഗളൂരു സബര്‍ബന്‍ റെയിലിനെ ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ടത് പ്രകാരമുളള സഹായം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
Recommended Video
പിപിപി മോഡലില്‍ വരുന്ന കുറച്ച് വര്‍ഷങ്ങള്‍ക്കുളളില്‍ 150തോളം പുതിയ സ്വകാര്യ ട്രെയിനുകള്‍ അനുവദിക്കും. രാജ്യത്തെ നൂറുകണക്കിന് റെയില്‍വേ സ്റ്റേഷനുകളില്‍ അതിവേഗ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications