Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2020: കശ്മീരിലെ എംപി വീട്ടുതടങ്കലിൽ, ബജറ്റ് അവതരണത്തിൽ കശ്മീരി കവിത ചൊല്ലി നിർമല സീതാരാമൻ

Recommended Video

cmsvideo
    Budget 2020: Nirmala Sitharaman Quotes Kashmiri Poet | Oneindia Malayalam

    ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തിനിടെ കശ്മീരി കവിത ചൊല്ലി ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും പ്രസിദ്ധ കശ്മീരി കവിയുമായ പണ്ഡിറ്റ് ദീനാനാഥ് കൗള്‍ നദിമിന്റെ കവിതയുടെ ഒരു ഭാഗമാണ് ധനമന്ത്രി സഭയില്‍ ചൊല്ലിയത്. കശ്മീരിയിലുളള കവിത ഹിന്ദിയില്‍ വിവര്‍ത്തനം ചെയ്താണ് നിര്‍മല സീതാരാമന്‍ ചൊല്ലിയത്.

    ജമ്മു കശ്മീരില്‍ നിന്നുളള എംപിയായ ഫറൂഖ് അബ്ദുളളയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരും വീട്ടുതടങ്കലില്‍ തുടരുമ്പോഴാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കശ്മീരി കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

    budget

    'ഷാലിമാര്‍ ബാഗ് പോലെയാണ് നമ്മുടെ രാജ്യം, ദാല്‍ തടാകത്തിലെ താമര പോലെയാണ് നമ്മുടെ രാജ്യം, യുവാക്കളുടെ ഊര്‍ജമാണ് നമ്മുടെ രാജ്യം, എന്റെ രാജ്യം നിങ്ങളുടെ രാജ്യം നമ്മുടെ രാജ്യം, ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ രാജ്യം' എന്ന വരികളാണ് നിര്‍മല സീതാരാമന്‍ ഉദ്ദരിച്ചത്. ഭരണപക്ഷത്തെ എംപിമാര്‍ വലിയ കയ്യടികളോടെയാണ് ധനമന്ത്രിയുടെ കവിതയെ സ്വാഗതം ചെയ്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം മാസങ്ങളായി കശ്മീര്‍ അനിശ്ചിതത്തിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+