കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റിൽ മധുരമായി പഞ്ചസാര... സിഗരറ്റ് തൊട്ടാൽ കൈ പൊള്ളും, ലഹരിപാനീയൾക്കും വില കുറയും!

Google Oneindia Malayalam News

രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ബജറ്റ് അവതരണം രണ്ട് മണിക്കൂര്‍ 40 മിനുട്ട് നീണ്ടുനിന്നു. മോദിസര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ട് ബജറ്റ് അവതരണം ആരംഭിച്ച ധനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ഊന്നിപ്പറയുകയായിരുന്നു. പ്രത്യാശയുടെയും കരുതലിന്റെയും ബജറ്റായിരിക്കും ഇതെന്നാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിന് മുമ്പ് ആമുഖമായി പറഞ്ഞത്.

കാര്‍ഷികമേഖല, അടിസ്ഥാന സൗകര്യ വികസനം, നികുതി തുടങ്ങിയ മേഖലകളില്‍ വന്‍ പദ്ധതികള്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കായി പതിനാറിന വികസന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ അനുവദിച്ചുകൊണ്ട് സ്റ്റഡി ഇന്‍ ഇന്ത്യ പ്രഖ്യാപനവും ധനമന്ത്രി നടത്തി. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപയും വ്യാവസായ വാണിജ്യവികസനത്തിന് 273000 കോടിയും ചെലവഴിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.

വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം?

വില കൂടുന്നതും കുറയുന്നതും എന്തിനെല്ലാം?

നികുതി വർദ്ധനവ് കാരണം സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളുടെ വില ഉയരും. അതേസമയം, അസംസ്കൃത പഞ്ചസാര, കാർഷിക മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ, ട്യൂണ ബെയ്റ്റ്, സ്കിംഡ് പാൽ, ചില ലഹരിപാനീയങ്ങൾ, സോയ ഫൈബർ എന്നിവയുടെ വില കുറയും. വില കൂടുന്നതും കുറയുന്നതുമായ മറ്റ് വസ്തുക്കളും സേവനങ്ങളും ഇതൊക്കെ...

പുകയില ഉൽപ്പന്നങ്ങൾക്ക് വില കൂടും

പുകയില ഉൽപ്പന്നങ്ങൾക്ക് വില കൂടും

നികുതി നിരക്ക് കുറച്ചു കൊണ്ട് വ്യക്തിഗത നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌എം സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ എക്സൈസ് തീരുവ ഉയർത്തുന്നതിനാൽ വില കൂടും. ഇറക്കുമതി ചെയ്ത പാദരക്ഷകൾക്കും ഫർണിച്ചറുകൾക്കുമുള്ള കസ്റ്റംസ് തീരുവ വർദ്ധിച്ചു.

മെഡിക്കൽ ഉപകരണങ്ങൾക്ക് വില കൂടും

മെഡിക്കൽ ഉപകരണങ്ങൾക്ക് വില കൂടും


മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ആരോഗ്യ സെസ്സും കൂട്ടിയിരിക്കുകയാണ്. ഭിത്തിയിൽ ഘടിപ്പിക്കുന്ന ഫാനിന്റെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർന്നു.പോർസലൈൻ അല്ലെങ്കിൽ ചൈന സെറാമിക്, കളിമൺ ഇരുമ്പ്, ഉരുക്ക്, ചെമ്പ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ടേബിൾവെയർ / അടുക്കള ഉപകരണങ്ങൾ എന്നിവയുടെ കസ്റ്റംസ് തീരുവ 20% ആയി ഉയർത്തി. ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണിന്‍റെ വില വര്‍ധിക്കും. വാണിജ്യ വാഹനങ്ങള്‍ക്ക്ക്കും വിലകൂടും

Recommended Video

cmsvideo
Union Budget 2020 Viewing Session | Oneindia Malayalam
ന്യൂസ് പ്രിന്റ്, പഞ്ചസാര എന്നിവയുടെ വില കുറയും

ന്യൂസ് പ്രിന്റ്, പഞ്ചസാര എന്നിവയുടെ വില കുറയും


ന്യൂസ്പ്രിന്റ്, ഭാരം കുറഞ്ഞ കോട്ടിഡ് പേപ്പർ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവ പകുതിയായി കുറച്ചതോടെ ന്യൂസ് പ്രിന്റിന് വില കുറയും. ശുദ്ധീകരിച്ച ടെറെഫ്താലിക് ആസിഡിന് (പിടിഎ) ആന്റി-ഡംപിംഗ് ഡ്യൂട്ടി നിർത്തലാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ ഇതിനും വലിയ തോതിൽ വില കുറയും. അസംസ്കൃത പഞ്ചസാര, കാർഷിക മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉൽ‌പ്പന്നങ്ങൾ, ട്യൂണ ബെയ്റ്റ്, സ്കിംഡ് പാൽ, ചില ലഹരിപാനീയങ്ങൾ, സോയ ഫൈബർ, സോയ പ്രോട്ടീൻ എന്നിവയ്ക്ക് കസ്റ്റംസ് ഡ്യൂട്ടി ഇളവ് പ്രഖ്യാപിച്ചതോടെ ഇത്തരം സാധനങ്ങളുടെ വില കുത്തനെ കുറയും.

English summary
Union Budget 2020-21: Price increasing and decreasing items
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X