കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020; മത്സ്യമേഖലയ്ക്ക് ആശ്വാസം, സാഗര്‍ മിത്ര പദ്ധതി നടപ്പിലാക്കും!

Google Oneindia Malayalam News

ദില്ലി: മത്സ്യമേഖലകൾക്ക് ആശ്വാസമായി സാഗർ മിത്ര പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 2025 -നകം പാലുത്പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി ഉയർത്തുമെന്നും ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. ജലദൌർലഭ്യം നേരിടാൻ 100 ജില്ലകർക്ക് പ്രത്യേക പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. തരിശുഭൂമിയിൽ സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2022 -ൽ കർഷകവരുമാനം ഇരട്ടിയാക്കാൻ 16 ഇനം പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിക്കുന്നത്.

അതേസമയം പഴങ്ങളും പച്ചക്കറികളും വേഗത്തിലെത്തിക്കാൻ റെയിൽ കിസാൻ പദ്ധതി അവതരിപ്പിക്കുമെന്ന് യൂണിയൻ ബജറ്റ് 2020ൽ നിർമ്മല സീതാരാമന്റെ പ്രഖ്യാപനം. ഹോർട്ടികൾച്ചർ പ്രോത്സാഹത്തിന് ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി. 15 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകുമെന്നും നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു. മൂന്ന് കാർഷികനിയമങ്ങൾ സംസ്ഥാനങ്ങൾ ഫലപ്രദമായി നടപ്പാക്കണം. വെയർ ഹൌസുകൾ സ്ഥാപിക്കാൻ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ധനമന്ത്രി പ്രഖ്യാപിച്ചു.

Nirmala Sitaraman

Recommended Video

cmsvideo
Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

20 ലക്ഷം കർഷകർക്ക് സോളാർ പമ്പുകൾ നൽകും. പാവപ്പെട്ടവർക്ക് നേരിട്ട് ഗുണമുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കി. ഉജ്ജ്വല, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ ധനമന്ത്രി ഉയർത്തിക്കാട്ടിയെന്നും ബജറ്റ് അവതരണത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞു. കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡും നടപ്പിലാക്കും. കാര്‍ഷിക ജലസേചനത്തിനായി 2.83 ലക്ഷം കോടി രൂപ അനുവദിച്ചു.

English summary
Union Budget 2020-21: Sagar Mitra project will be implemented
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X