Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2020; 5 പുതിയ സ്മാര്‍ട്ട് സിറ്റികള്‍, എല്ലാ ജില്ലകളിലും എക്സ്പോര്‍ട്ട് ഹബ്ബുകള്‍

ദില്ലി: രാജ്യത്ത് അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ്. ഇതിന് പുറമെ സംസ്ഥാനങ്ങളുമായി ചേര്‍ന്നും സ്മാര്‍ട്ടി സിറ്റികള്‍ സ്ഥാപിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഇത്. എല്ലാ ജില്ലകളിലും എക്സ്പോര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കായി 6,450 കോടി രൂപയാണ് വകയിരുത്തിയത്. 2019 ല്‍ ഇത് 6,169 കോടിയായിരുന്നു. കഴിഞ്ഞ ബജറ്റിനേക്കാല്‍ 4.5 ശതമാനം കൂടുതലാണ് ഇത്. ദേശീയ തലത്തില്‍ നാല് റൗണ്ടുകളിലായി നടന്ന പരിശോധനകള്‍ക്ക് ശേഷം 100 നഗരങ്ങളെ നേരത്തെ സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

budj

അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി ചിലവഴിക്കുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍റെ മറ്റൊരു പ്രധാന ബജറ്റ് പ്രഖ്യാപനം. വ്യവസായ വികസനത്തിന് 27300 കോടിയും അനുവദിച്ചിട്ടുണ്ട്. ഉഡാന്‍ പദ്ധതിയുടെ കീഴില്‍ 100 വിമാനത്താവളങ്ങൾ കൂടി വികസിപ്പിക്കും. 25,000 കിലോമീറ്റർ പുതിയ ദേശീയപാത തയാറാക്കും. ദില്ലിയിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി 4,400 കോടി രൂപ ചെലവിടും എന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്.

Recommended Video

cmsvideo
    Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+