കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020; 5 പുതിയ സ്മാര്‍ട്ട് സിറ്റികള്‍, എല്ലാ ജില്ലകളിലും എക്സ്പോര്‍ട്ട് ഹബ്ബുകള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ്. ഇതിന് പുറമെ സംസ്ഥാനങ്ങളുമായി ചേര്‍ന്നും സ്മാര്‍ട്ടി സിറ്റികള്‍ സ്ഥാപിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഇത്. എല്ലാ ജില്ലകളിലും എക്സ്പോര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ബജറ്റ് 2020: സര്‍ക്കാരിന്റെ മനോനില, പറച്ചിൽ മാത്രം, ഒന്നും നടക്കുന്നില്ല, പരിഹസിച്ച് രാഹുൽ ഗാന്ധിബജറ്റ് 2020: സര്‍ക്കാരിന്റെ മനോനില, പറച്ചിൽ മാത്രം, ഒന്നും നടക്കുന്നില്ല, പരിഹസിച്ച് രാഹുൽ ഗാന്ധി

സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കായി 6,450 കോടി രൂപയാണ് വകയിരുത്തിയത്. 2019 ല്‍ ഇത് 6,169 കോടിയായിരുന്നു. കഴിഞ്ഞ ബജറ്റിനേക്കാല്‍ 4.5 ശതമാനം കൂടുതലാണ് ഇത്. ദേശീയ തലത്തില്‍ നാല് റൗണ്ടുകളിലായി നടന്ന പരിശോധനകള്‍ക്ക് ശേഷം 100 നഗരങ്ങളെ നേരത്തെ സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

budj

Recommended Video

cmsvideo
Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി ചിലവഴിക്കുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍റെ മറ്റൊരു പ്രധാന ബജറ്റ് പ്രഖ്യാപനം. വ്യവസായ വികസനത്തിന് 27300 കോടിയും അനുവദിച്ചിട്ടുണ്ട്. ഉഡാന്‍ പദ്ധതിയുടെ കീഴില്‍ 100 വിമാനത്താവളങ്ങൾ കൂടി വികസിപ്പിക്കും. 25,000 കിലോമീറ്റർ പുതിയ ദേശീയപാത തയാറാക്കും. ദില്ലിയിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി 4,400 കോടി രൂപ ചെലവിടും എന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്.

English summary
union budget 2020- FM Propose creation of 5 new smart cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X