Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2020: വിറ്റുതുലച്ച് ഖജനാവ് നിറയ്ക്കാന്‍ കേന്ദ്രം; 2.1 ലക്ഷം കോടി രൂപയുണ്ടാക്കും

Recommended Video

cmsvideo
    Budget 2020 : വിറ്റുതുലച്ച് ഖജനാവ് നിറയ്ക്കാന്‍ കേന്ദ്രം | Oneindia Malayalam

    ദില്ലി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത് 2.1 ലക്ഷം കോടി രൂപ. നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടത് 1.05 ലക്ഷം കോടി രൂപയായിരുന്നു. ഇനിയും കൂടുതല്‍ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സൂചിപ്പിച്ചത്.

    Mo

    ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി) ഓഹരി വില്‍ക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരിയാണ് വില്‍ക്കുക. നേരത്തെ പല പൊതുമേഖലയാ സ്ഥാപനങ്ങള്‍ളും വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കനത്ത പ്രതിഷേധം നിലനില്‍ക്കവെയാണ് എല്‍ഐസിയും വില്‍ക്കാന്‍ ഒരുങ്ങുന്നത്. കൂടാതെ ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരിയും സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കും. ഓഹരി വിപണിയിലാണ് എല്‍ഐസി വില്‍ക്കുക. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഐഡിബിഐ ബാങ്കിന്റെ ഓഹരി വില 16 ശതമാനം ഉയര്‍ന്നു. എല്‍ഐസിയുടെത് 3 ശതമാനവും ഉയര്‍ന്നു.

    മോദി ഭരണത്തില്‍ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് അവതരണ വേളയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. രാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം 119 ബില്യണ്‍ ഡോളറായിരുന്നു.

    എന്നാല്‍ തൊട്ടുപിന്നാലെ വന്ന മോദി സര്‍ക്കാരിന്റെ ഭരണവേളയില്‍ ഇത് 284 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും നിര്‍മല അവകാശപ്പെട്ടു. ആദ്യ മോദി സര്‍ക്കാര്‍ ഭരിച്ച 2014-19 കാലയളവില്‍ ജിഡിപി വളര്‍ച്ച 7.4 ശതമാനമായി. പണപ്പെരുപ്പ 4.5 ശതമാനമായിരുന്നുവെന്നും നിര്‍മല പറഞ്ഞു. ഭരണപക്ഷ ബെഞ്ചിലെ നിറഞ്ഞ കൈയ്യടികള്‍ക്കിടെയായിരുന്നു നിര്‍മല ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+