കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020; ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; തൊഴിലില്ലായ്മ പരിഹരിക്കാനെന്ത്?

Google Oneindia Malayalam News

ദില്ലി: രണ്ടാം നരേന്ദ്ര മോദിസര്‍ക്കാറിന്‍റെ രണ്ടാമത്തെ സാമ്പത്തിക ബജറ്റ് ഫെബ്രുവരി ഒന്നാം തിയതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോവുമ്പോഴാണ് ബജറ്റ് അവതരണം എത്തുന്നത് എന്നതിനാല്‍ രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിലാവും.

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. നികുതി നിരക്കുകളില്‍ ഇളവ് ഉണ്ടാകുമെന്നതാണ് പ്രധാന പ്രതീക്ഷ. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രതീക്ഷ

പ്രതീക്ഷ

ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വര്‍ച്ച പുനരുജ്ജീവിപ്പിക്കുനുമുള്ള നിരവധി നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. വിപണിയല്‍ ഉപഭോഗം വര്‍ധിപ്പിക്കുയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ആലോചന നടത്തുന്നത്.

അദായ നികുതിയില്‍ ഇളവ്

അദായ നികുതിയില്‍ ഇളവ്

അദായ നികുതിയില്‍ ഇളവ് പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ നികുതി ഘടന പരിഷ്കരിക്കാനും സര്‍ച്ചാര്‍ജ്ജ് ഒഴിവാക്കാനും ധനമന്ത്രാലയത്തിന് നീക്കമുള്ളതായി നേരത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇടത്തരം വരുമാനക്കാരുടെ നികുതി 10 ശതമാനം കുറവ് വരുത്താനാണ് ആലോചിക്കുന്നത്. ആദായ നികുതി കുറയ്ക്കുന്നതിലൂടെ ആളുകളുടെ കൈയില്‍ കൂടുതല്‍ പണം എത്തുമെന്നും അത് ഉപഭോഗം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

നിക്ഷേപ പരിധി

നിക്ഷേപ പരിധി

ഇളവില്ലാത്ത ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. ശബള വരുമാനക്കാര്‍ക്കും വരുന്ന ബജറ്റില്‍ ആശ്വസിക്കാന്‍ വകയുണ്ടാകും. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തിയേക്കും.

ഉയര്‍ത്താനും സാധ്യത

ഉയര്‍ത്താനും സാധ്യത

80 സിയില്‍തന്നെ മറ്റൊരു സെഗ്മന്‍റ് കൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. നാഷണ്ല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിലെ 50000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് നല്‍കുന്നതാണ് പരിഗണിക്കുന്നത്. നിലവില്‍ 80സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് നികുതിയിളവ് ഉള്ളത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ സാമ്പത്തിക വര്‍ഷത്തെ നിക്ഷേപ പരിധി 1.5 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്.

സൂചന

സൂചന

ഓഹരി വിപണികളെ പ്രോത്സാഹിപ്പിക്കുന്നതിന് ദീർഘകാല മൂലധന നേട്ട (എൽ‌ടി‌സി‌ജി) നികുതി, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് (ഡിഡിടി) എന്നിവയ്ക്കും സർക്കാർ ഇളവ് നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിലകൂടിയേക്കും

വിലകൂടിയേക്കും

ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങൾ, പേപ്പർ, പാദരക്ഷകൾ, റബ്ബർ ഇനങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ സർക്കാർ വർദ്ധിപ്പിച്ചേക്കും. ഇതോടെ വിദേശ നിര്‍മ്മിതമായ ഈ ഉത്പന്നങ്ങള്‍ക്ക് വിലകൂടും. 'മെയ്‌ക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപാദന വളർച്ച വർധിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചാണ് ഇത്തരമൊരു നീക്കം.

30 ശതമാനമായി

30 ശതമാനമായി

റബ്ബറിന്റെ പുതിയ ന്യൂമാറ്റിക് ടയറുകൾക്കായി കസ്റ്റംസ് തീരുവ നിലവിലെ 10-15 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്താനാണ് നിർദ്ദേശം. അതുപോലെ തന്നെ പാദരക്ഷകളിലും അനുബന്ധ ഉൽ‌പ്പന്നങ്ങളിലും ഡ്യൂട്ടി നിലവിലെ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്താനും ധനകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. മരം കൊണ്ടുള്ള ഫർണിച്ചറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 20 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്താനും ധനകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

തൊഴിലില്ലായ്മ പരിഹഹിക്കാന്‍

തൊഴിലില്ലായ്മ പരിഹഹിക്കാന്‍

തൊഴിലില്ലായ്മ പ്രതിസന്ധികള്‍ പരിഹരിക്കുന്ന കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. തൊഴില്‍ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കാനാവശ്യമായ പുതിയ പ്രഖ്യാപനങ്ങളാണ് സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. നിക്ഷേപം കൂടുതൽ വർധിപ്പിച്ച് തൊഴിലില്ലായ്മാ നിരക്കിന് പരിഹാരം കാണാൻ കഴിയുകയെന്ന വെല്ലുവിളിയാണ് സര്‍ക്കാറിന് മുന്നിലുള്ളത്.

സ്‌മാർട്ട്‌ഫോണുകളുടെ നിര്‍മ്മാണം

സ്‌മാർട്ട്‌ഫോണുകളുടെ നിര്‍മ്മാണം

സ്‌മാർട്ട്‌ഫോണുകളുടെ തദ്ദേശീയ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഫണ്ട് ഉണ്ടാവുമെന്ന സൂചനയും ഉണ്ട്. ഇതിനായി 36,000 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ തദ്ദേശീയമായി സ്‌മാർട്ട്ഫോണുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ധനസഹായം ലഭ്യമാക്കാനുള്ള ഉൽപ്പന്ന ബന്ധിത ധനസഹായ (പി‌എൽ‌ഐ) പദ്ധതിയാണ് സർക്കാറിന്റെ പരിഗണനയിലുള്ളത്.

ഇറാഖില്‍ വീണ്ടും വ്യോമാക്രമണം; മിസൈലുകള്‍ പതിച്ചത് യുഎസ് എംബസിക്ക് സമീപംഇറാഖില്‍ വീണ്ടും വ്യോമാക്രമണം; മിസൈലുകള്‍ പതിച്ചത് യുഎസ് എംബസിക്ക് സമീപം

'ആര്‍എസ്എസുകാര്‍ അന്‍റാര്‍ട്ടിക്കയിലേക്ക് കുടിയേറിയാല്‍ ഇവിടെ ശാന്തിയും സമാധാനവും ഉണ്ടാവും''ആര്‍എസ്എസുകാര്‍ അന്‍റാര്‍ട്ടിക്കയിലേക്ക് കുടിയേറിയാല്‍ ഇവിടെ ശാന്തിയും സമാധാനവും ഉണ്ടാവും'

English summary
Union Budget 2020; General Expectations and Predictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X