Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2020: ജിഎസ്ടി അടയ്ക്കാൻ ഏപ്രിൽ‌ മുതൽ പുതിയ ലളിതമായ സംവിധാനമെന്ന് ധനമന്ത്രി

ദില്ലി: ജിഎസ്ടി അടവിനായി ഏപ്രിൽ മുതൽ ലളിതമായ സംവിധാനം അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി ചരിത്ര പരമായ നേട്ടവും പരിഷ്കാരവുമാണെന്ന് പറഞ്ഞ ധനമന്ത്രി ജിഎസ്ടിയുടെ നേട്ടങ്ങളെക്കുറിച്ചും ബജറ്റ് അവതരണത്തിൽ വിശദീകരിച്ചു.

ഉപഭോക്താക്കൾക്ക് ജിഎസ്ടി വഴി ഒരു ലക്ഷം കോടിയുടെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നും ഇൻസ്പെക്ടർ രാജ് സംവിധാനം ഇല്ലാതാക്കിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. ഗതാഗത മേഖലയിലും സമഗ്രമായ മാറ്റത്തിന് ജിഎസ്ടി വഴിയൊരുക്കിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

gst

ജിഎസ്ടിയുടെ വരവോടെ പ്രതിമാസ കുടുംബച്ചെലവിൽ 4 ശതമാനം വരെ ലാഭമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും ധനമന്ത്രി നിരീക്ഷിച്ചു. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നും കേന്ദ്രസർക്കാരിന്റെ കടത്തിൽ വലിയ കുറവുണ്ടായെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായി. വിദേശ നിക്ഷേപത്തിൽ ഗണ്യമായ കുറവുണ്ടായെന്നും ധനമന്ത്രി വ്യക്തമാക്കി. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റാണിത്.

Recommended Video

cmsvideo
    Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+