ബജറ്റ് 2020: ജിഎസ്ടി ചരിത്രപരമായ പരിഷ്‌ക്കരണമെന്ന് ധനമന്ത്രി, കുടുംബ ചെലവ് 4 ശതമാനം കുറഞ്ഞു
ദില്ലി: ജിഎസ്ടി ചരിത്രപരമായ പരിഷ്‌ക്കരണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി നിരക്ക് കുറക്കുക വഴി കുടുംബങ്ങള്‍ക്ക് വലിയ നേട്ടമുണ്ടായെന്നും ധനമന്ത്രി അവകാശപ്പെട്ടു. ജിഎസ്ടി കുറച്ചത് കാരണം കുടുംബ ചെലവ് ശരാശരി നാല് ശതമാനത്തോളം കുറഞ്ഞു. രാജ്യത്തെ ഏകീകരിക്കാന്‍ ജിഎസ്ടി കാരണം സാധിച്ചുവെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
ഈ സാമ്പത്തിക വര്‍ഷം ജിഎസ്ടി റിട്ടേണുകള്‍ നാല്‍പ്പത് കോടി കവിഞ്ഞതായും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ രാജ്യത്ത് 16 ലക്ഷം പുതിയ നികുതിദായകരുണ്ടായി. ജനഹിതം അനുസരിച്ച് കൊണ്ടുളള സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. രാജ്യത്ത് 16 ലക്ഷം പുതിയ നികുതിദായകരുണ്ടായി.

Recommended Video
2006നും 2016നും ഇടയില്‍ 27.1 കോടി പേരെ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. പൊതുകടം കുറയ്ക്കാന്‍ സാധിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി. മാര്‍ച്ച് 2014ല്‍ പൊതുകടം 52.2 ശതമാനമായും 2019 മാര്‍ച്ചില്‍ അത് 48. 7 ശതമാനമായും കുറക്കാന്‍ സാധിച്ചു. വരുമാനവും ക്രയശേഷിയും കൂട്ടുന്നതാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.












Click it and Unblock the Notifications