കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: ജി 20 ഉച്ചകോടിക്ക് 100 കോടി, 2022ല്‍ അധ്യക്ഷ പദവി ഇന്ത്യയ്ക്ക്

Google Oneindia Malayalam News

ദില്ലി: ലോകത്തെ വന്‍കിട രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 യുടെ ഉച്ചകോടിക്ക് കേന്ദ്ര ബജറ്റില്‍ 100 കോടി രൂപ വകയിരുത്തി. 2022ല്‍ ജി 20യുടെ അധ്യക്ഷ പദവി ഇന്ത്യയാണ് അലങ്കരിക്കുക. ഈ വര്‍ഷം ഇന്ത്യയില്‍ ഉച്ചകോടി നടക്കും. ഇതിന് വേണ്ടിയാണ് 100 കോടി വകയിരുത്തിയിരിക്കുന്നത്.

Pho

19 പ്രമുഖ രാജ്യങ്ങളുടെ സര്‍ക്കാരുകളും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി20 കൂട്ടായ്മ. വികസിത-വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. എല്ലാ രാജ്യങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നുവെന്നതാണ് പ്രത്യേകത. ഓരോ വര്‍ഷവും ഓരോ രാജ്യങ്ങള്‍ക്കാകും കൂട്ടായ്മയുടെ അധ്യക്ഷ പദവി.

ഒരു രാജ്യത്തിനും കൂട്ടായ്മയുടെ അജണ്ടയില്‍ പ്രത്യേക പ്രാധാന്യം ലഭിക്കരുത് എന്ന നിര്‍ബന്ധമുള്ളതിനാലാണ് അധ്യക്ഷ പദവി ഓരോ വര്‍ഷവും മറ്റുന്നത്. ഓരോ വര്‍ഷവും അജണ്ട തയ്യാറാക്കിയാണ് ജി20 പ്രവര്‍ത്തിക്കുക. ഇന്ത്യ ഈ കൂട്ടായ്മയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ അവസരവും വെല്ലുവിളിയും ഒരുമിച്ചാണ് ഇന്ത്യയ്ക്ക് മുന്നിലെത്തുന്നത്.

Recommended Video

cmsvideo
Budget 2020 : വിറ്റുതുലച്ച് ഖജനാവ് നിറയ്ക്കാന്‍ കേന്ദ്രം | Oneindia Malayalam

ആഗോള സാമ്പത്തിക മേഖലയിലെ അജണ്ട തീരുമാനിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നതാണ് അവസരം. എന്നാല്‍ ആഗോള താപനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്തയ്ക്ക് വെല്ലുവിളികള്‍ ഏറെയാണ്. സാമ്പത്തിക സുസ്ഥിരത, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവയാണ് അധ്യക്ഷ പദവി അലങ്കരിക്കുന്ന രാജ്യങ്ങളുട പ്രധാന ചുമതല.

English summary
Union Budget 2020; India to host G-20 summit in 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X