കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് ദിനത്തില്‍ 3.6 ലക്ഷം കോടി രൂപ നഷ്ടം; അപൂര്‍വ സംഭവം, നിക്ഷേപകര്‍ ആശങ്കയില്‍

Google Oneindia Malayalam News

ദില്ലി: ബജറ്റ് ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നേരിട്ടത് കനത്ത നഷ്ടം. 3.6 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 988 പോയന്റ് താഴ്ന്ന് 40000 ത്തില്‍ നിന്ന് ഇടിയുകയും ചെയ്തു. നിഫ്റ്റി ആകട്ടെ 11700ല്‍ നിന്ന് താഴ്ന്നാണ് വില്‍പ്പന അവസാനിച്ചത്. ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നതായിരുന്നു ശനിയാഴ്ചത്തെ കാഴ്ച.

07

2088 ഒക്ടോബര്‍ 24ന് ശേഷം ഇത്രയും വിറ്റഴിക്കലും നഷ്ടവും ആദ്യമായാണ് ഓഹരി വിപണിയില്‍ അനുഭവപ്പെടുന്നത്. ഓഹരി വിപണിയുടെ ചരിത്രത്തില്‍ നാലാം തവണയാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നതെന്നും വിദഗ്ധര്‍ പറയുന്നു. പുതിയ ആദായ നികുതി ഘടനയും മറ്റും വിപരീത ഫലമാണ് ഓഹരിവിപണിയില്‍ സൃഷ്ടിച്ചത്.

ലോങ് ടേം കാപിറ്റല്‍ ഗൈന്‍ ടാക്‌സ്(എല്‍ടിസിജി), സെക്യൂരിറ്റി ടാക്‌സേഷന്‍ ടാക്‌സ്(എസ്ടിടി) എന്നിവയെ കേന്ദ്ര ബജറ്റില്‍ തൊട്ടില്ല എന്നതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയ ഒരു കാര്യം. കോര്‍പറേറ്റുകളുടെ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് (ഡിഡിടി) ഒഴിവാക്കിയത് നല്ല നീക്കമായി സാമ്പത്തിക ലോകം വിലയിരുത്തുന്നു. എന്നാല്‍ സ്വീകര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് ഇപ്പോഴും ഡിഡിടി ഈടാക്കുന്നുണ്ട്.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള കാര്യമായ നിര്‍ദേശമില്ലാത്തതും നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കാന്‍ എന്തു നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് വിദഗ്ധര്‍ പറയുന്നു. ആദായ നികുതി ഘടനയില്‍ വരുത്തിയ മാറ്റത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പഴയ നികുതി ഘടനയിലും പുതിയ ഘടനയിലും നില്‍ക്കാനുള്ള അവസരം ഒരുക്കിയതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നു.

English summary
Union Budget 2020; Nearly Rs 3.6 Lakh Crore Lost on Budget Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X