Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2020: വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം, ഇനി ഓണ്‍ലൈനില്‍ ഡിഗ്രി പഠനം

ദില്ലി: വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും. 99300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്നത്. വലിയ ആശുപത്രികളിലെല്ലാം പിജി കോഴ്‌സുകള്‍ ആരംഭിക്കും. നാഷണല്‍ പോലീസ് യൂണിവേഴ്‌സിറ്റികള്‍ തുടങ്ങും. ഇന്ത്യയില്‍ പഠിക്കുക എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.

A

ഓണ്‍ലൈനില്‍ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുമെന്നത് വ്യത്യസ്തമായ പ്രഖ്യാപനമാണ്. പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. പഠനവും പരീക്ഷയും സര്‍ട്ടിഫിക്കറ്റ് നല്‍കലുമെല്ലാം ഓണ്‍ലൈനിലായിരിക്കും. എന്‍ജിനിയറിങ് കോഴ്‌സ് പൂര്‍ത്താക്കിയവര്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് അവസരം നഗര ഭരണകൂടങ്ങള്‍ ഒരുക്കണം.

പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് രണ്ട് ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. 3000 കോടി രൂപ വിഭവ ശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കും. വിദ്യാഭ്യാസ മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരും. വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസ മേഖലയ്ക്ക വായ്പ എടുക്കും.

2030 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ യുവ തലമുറയുള്ള രാജ്യമായി ഇന്ത്യ മാറും. ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കാന്‍ മെഡിക്കല്‍ കോളജുകളും ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും ഈ പദ്ധതി. വിദേശത്തെ ആരോഗ്യ മേഖലയില്‍ നിന്നുള്ള ജോലി സാധ്യതകള്‍ മുന്നില്‍ കണ്ട് കേന്ദ്ര വിഭവശേഷി മന്ത്രാലയം പ്രത്യേക കോഴ്‌സുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

മോദി ഭരണത്തില്‍ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് അവതരണ വേളയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം 119 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വന്ന മോദി സര്‍ക്കാരിന്റെ ഭരണവേളയില്‍ ഇത് 284 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും നിര്‍മല അവകാശപ്പെട്ടു.

Recommended Video

cmsvideo
    Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

    ആദ്യ മോദി സര്‍ക്കാര്‍ ഭരിച്ച 2014-19 കാലയളവില്‍ ജിഡിപി വളര്‍ച്ച 7.4 ശതമാനമായി. പണപ്പെരുപ്പ 4.5 ശതമാനമായിരുന്നുവെന്നും നിര്‍മല പറഞ്ഞു. ഭരണപക്ഷ ബെഞ്ചിലെ നിറഞ്ഞ കൈയ്യടികള്‍ക്കിടെയായിരുന്നു നിര്‍മല ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+