കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണ്‍ ജെയ്റ്റ്ലിയെ അനുസ്മരിച്ച് നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രസംഗം

Google Oneindia Malayalam News

ദില്ലി: 2020ലെ കേന്ദ്രബജറ്റ് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അനുസ്മരിച്ച് കൊണ്ടുള്ള ആമുഖ പ്രംഗത്തോടെ. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി വിശദീകരിച്ച ബജറ്റില്‍ നിര്‍മ്മല ജിഎസ്ടിയെ പുകഴ്ത്തി സംസാരിച്ചു. ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ജെയ്റ്റ്‌ലി നല്‍കിയ വലിയ സംഭാവനയാണ് ജിഎസ്ടിയെന്ന് നിര്‍മ്മല പറഞ്ഞു.

അതിനാല്‍ താന്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോഴുള്ളത് രാജ്യത്തിന്റെ അഭിവൃദ്ധിക്കായി സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യയാണെന്നും പറഞ്ഞു. ഇത് സാധ്യമായത് ജെയ്റ്റിലിയുടെ പ്രയത്‌നമാണെന്ന് നിര്‍മ്മല ഓര്‍ത്തു. 2019 ആഗസ്റ്റ് 24നാണ് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചത്.

ബജറ്റ് 2020: പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ വേഗത്തിലാക്കി;മന്‍മോഹന്‍ സിംഗിന് മറുപടിബജറ്റ് 2020: പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ വേഗത്തിലാക്കി;മന്‍മോഹന്‍ സിംഗിന് മറുപടി

arunjaitleyandnirmalasitharaman

2020 ഏപ്രില്‍ 1 മുതല്‍ ലളിതമാക്കിയ പുതിയ നികുതി സംവിധാനം അവതരിപ്പിക്കുമെന്ന് ജിഎസ്ടിയെക്കുറിച്ച് സംസാരിക്കവെ സീതാരാമന്‍ പറഞ്ഞു. ജിഎസ്ടി നിരവധി വെല്ലുവിളികളാണ് നേരിട്ടത്. ഒരു പുതിയ പദ്ധതി അവതരിപ്പിക്കുമ്പോള്‍ അതിന്റെ പരിവര്‍ത്തന ഘട്ടത്തില്‍ ഇതൊക്കെ സ്വാഭാവികമാണ്.

ബജറ്റ് 2020: വരണ്ട ഭൂമിയിൽ നിന്നും ഇനി കർഷകർക്ക് വരുമാനം, 20 ലക്ഷം കർഷകർക്ക് സോളാർ പമ്പ്ബജറ്റ് 2020: വരണ്ട ഭൂമിയിൽ നിന്നും ഇനി കർഷകർക്ക് വരുമാനം, 20 ലക്ഷം കർഷകർക്ക് സോളാർ പമ്പ്

Recommended Video

cmsvideo
Budget 2020: Nirmala Sitharaman Quotes Kashmiri Poet | Oneindia Malayalam

ഇപ്പോള്‍ ജിഎസ്ടി ഒരു നിശ്ചിത പരിഷ്‌കരണമായി മാറി പക്വത പ്രാപിച്ചിരിക്കുന്നു. 60 ലക്ഷം നികുതിദായകരെയാണ് ജിഎസ്ടി വഴി പുതുതായി ചേര്‍ത്തത്. ആകെ 40 കോടി ആളുകള്‍ നികുതി അടച്ചതായും 800 കോടി ഇന്‍വോയിസുകള്‍ അപ് ലോഡ് ചെയ്തതായും നിര്‍മ്മല അവകാശപ്പെട്ടു. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന വ്യത്യസ്ത നികുതികള്‍ ഒഴിവാക്കി രാജ്യമാകെ ഏകീകൃത നികുതി സമ്പ്രദായമാണ് ജിഎസ്ടി വഴി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

English summary
Union Budget 2020: Nirmala Sitaraman's tribute to Arun Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X