കേന്ദ്ര ബജറ്റ് 2020; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന; മഹാരാഷ്ട്രയെ അവഗണിച്ചെന്ന് പരാതി
മുംബൈ: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ബജറ്റ് വെറും വാചക കസര്‍ത്ത് മാത്രമാണെന്നും മഹാരാഷ്ട്രയ്ക്കായി പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചില്ലെന്നും ശിവസേന മുഖപത്രമായ സാംമ്നയില്‍ പറയുന്നു. മാത്രമല്ല സന്ത് തുക്കാറാമിന്റെ ആംഹ ഗാരി ധന് ശബ്ദാന്ചീച്ച് രത്നേ എന്ന കവിതയെ ബജറ്റുമായി മുഖപ്രസംഗം താരതമ്യം ചെയ്യുകയും ചെയ്തു. അതായത് ബജറ്റിന് ശേഷം വാക്കുകള്‍ മാത്രമാണ് അവശേഷിക്കുന്ന സമ്പത്തെന്ന് ശിവസേന ബിജെപിയെ പരിഹസിച്ചു.
വെറും പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. വ്യക്തിഗത നികുതിദായകര്‍ക്കായുള്ള പുതിയ നികുതി വ്യവസ്ഥയെ കുറിച്ചും സാംമ്ന മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു. പുതിയ നികുതി വ്യവസ്ഥ പ്രഖ്യാപിച്ചത് വഴി സെക്ഷന്‍ 80ല്‍ നിന്നും ഈ സര്‍ക്കാര്‍ അകലുകയാണ്. ഭവന വായ്പകള്‍ക്കുള്ള ഇഎംഐ, പ്രൊവിഡന്റ് ഫണ്ടുകള്‍, ഇന്‍ഷൂറന്‍സ് പോളിസികള്‍ എന്നിവയിലാണ് രാജ്യത്തെ മധ്യവര്‍ഗം നിക്ഷേപം നടത്തിയിരിക്കുന്നത്. ഭാവിയില്‍ ഈ ഇളവുകള്‍ നീക്കം ചെയ്താല്‍ അത് മധ്യവര്‍ഗത്തെയും ബാധിക്കുമെന്നും ശിവസേന മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

എല്‍ഐസി, ഐഡിബിഐ എന്നിവയില്‍ സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്ത തീരുമാനത്തെയും മുഖപ്രസംഗം ചോദ്യം ചെയ്യുന്നു. രണ്ടു കമ്പനികളിലും സ്വകാര്യ നിക്ഷേപത്തിന്റെ ആവശ്യമെന്നാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ മനസ്സില്‍ സംശയമുണ്ടാകും. മാത്രമല്ല ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി മുംബൈയെ അവഗണിച്ച് ഗുജറാത്തിലേക്കാണ് അന്താരാഷ്ട്ര നിക്ഷേപം ക്ഷണിച്ചത്. ഇത് എന്തുകൊണ്ടാണെന്ന് ബിജെപി വ്യക്തമാക്കാണമെന്നും ശിവസേന ആവശ്യപ്പെട്ടു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications