കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2020; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന; മഹാരാഷ്ട്രയെ അവഗണിച്ചെന്ന് പരാതി

  • By Desk
Google Oneindia Malayalam News

മുംബൈ: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ബജറ്റ് വെറും വാചക കസര്‍ത്ത് മാത്രമാണെന്നും മഹാരാഷ്ട്രയ്ക്കായി പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചില്ലെന്നും ശിവസേന മുഖപത്രമായ സാംമ്‌നയില്‍ പറയുന്നു. മാത്രമല്ല സന്ത് തുക്കാറാമിന്റെ ആംഹ ഗാരി ധന്‍ ശബ്ദാന്‍ചീച്ച് രത്‌നേ എന്ന കവിതയെ ബജറ്റുമായി മുഖപ്രസംഗം താരതമ്യം ചെയ്യുകയും ചെയ്തു. അതായത് ബജറ്റിന് ശേഷം വാക്കുകള്‍ മാത്രമാണ് അവശേഷിക്കുന്ന സമ്പത്തെന്ന് ശിവസേന ബിജെപിയെ പരിഹസിച്ചു.

വിവാദ പ്രസ്താവനയില്‍ അനന്ത്കുമാര്‍ മാപ്പുപറയണം... ഗാന്ധി പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി!വിവാദ പ്രസ്താവനയില്‍ അനന്ത്കുമാര്‍ മാപ്പുപറയണം... ഗാന്ധി പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി!

വെറും പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. വ്യക്തിഗത നികുതിദായകര്‍ക്കായുള്ള പുതിയ നികുതി വ്യവസ്ഥയെ കുറിച്ചും സാംമ്‌ന മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു. പുതിയ നികുതി വ്യവസ്ഥ പ്രഖ്യാപിച്ചത് വഴി സെക്ഷന്‍ 80ല്‍ നിന്നും ഈ സര്‍ക്കാര്‍ അകലുകയാണ്. ഭവന വായ്പകള്‍ക്കുള്ള ഇഎംഐ, പ്രൊവിഡന്റ് ഫണ്ടുകള്‍, ഇന്‍ഷൂറന്‍സ് പോളിസികള്‍ എന്നിവയിലാണ് രാജ്യത്തെ മധ്യവര്‍ഗം നിക്ഷേപം നടത്തിയിരിക്കുന്നത്. ഭാവിയില്‍ ഈ ഇളവുകള്‍ നീക്കം ചെയ്താല്‍ അത് മധ്യവര്‍ഗത്തെയും ബാധിക്കുമെന്നും ശിവസേന മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

shivsena

എല്‍ഐസി, ഐഡിബിഐ എന്നിവയില്‍ സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്ത തീരുമാനത്തെയും മുഖപ്രസംഗം ചോദ്യം ചെയ്യുന്നു. രണ്ടു കമ്പനികളിലും സ്വകാര്യ നിക്ഷേപത്തിന്റെ ആവശ്യമെന്നാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ മനസ്സില്‍ സംശയമുണ്ടാകും. മാത്രമല്ല ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി മുംബൈയെ അവഗണിച്ച് ഗുജറാത്തിലേക്കാണ് അന്താരാഷ്ട്ര നിക്ഷേപം ക്ഷണിച്ചത്. ഇത് എന്തുകൊണ്ടാണെന്ന് ബിജെപി വ്യക്തമാക്കാണമെന്നും ശിവസേന ആവശ്യപ്പെട്ടു.

English summary
Union Budget 2020: Shivsena against centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X