കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: രാജ്യത്തിനായി നിര്‍മ്മലാ സീതാരാമന്‍ കാത്തുവെച്ചതെന്ത്; കേന്ദ്ര ബജറ്റ് ഇന്ന് 11 ന്

Google Oneindia Malayalam News

Recommended Video

cmsvideo
Union budget 2020 to be presented today in parliament

ദില്ലി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ലോക് സഭയില്‍ അവതരിപ്പിക്കും. രാവിലെ 11 നാണ് ബജറ്റ് അവതരണം. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയിലെ തിരിച്ചടി മറികടക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ആദായ നികുതിയിലെ ഇളവ് ഉള്‍പ്പടെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

വിദ്യാർഥിയെ നിർബന്ധിച്ച് കൂവിപ്പിച്ച സംഭവം: ടൊവിനോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ് യുവിദ്യാർഥിയെ നിർബന്ധിച്ച് കൂവിപ്പിച്ച സംഭവം: ടൊവിനോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ് യു

അടുത്ത വര്‍ഷം. 6 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ചയുണ്ടാകും എന്നാണ് ഇന്നലെ പാര്‍ലമെന്‍റില്‍ വെച്ച സാമ്പത്തിക സര്‍വെ പ്രവചിക്കുന്നത്. ഈ ലക്ഷ്യത്തിലെത്താന്‍ ആദായ നികുതി നിരക്ക് കുറച്ചും മറ്റ് ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചും സമ്പദ് വ്യവ്സ്ഥയെ ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോവാനുള്ള പ്രഖ്യാപനങ്ങല്‍ ബജറ്റില്‍ ഉണ്ടായേ പറ്റു. ആദായനികുതി നിരക്കില്‍ ഇളവ് പ്രതീക്ഷിക്കുമ്പോഴും ധനക്കമ്മി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാറിന് വലിയ തോതിലുള്ള മാറ്റങ്ങള്‍ ഇതില്‍ വരുത്താന്‍ കഴിയില്ലെന്ന നിരീക്ഷണവും ശക്തമാണ്.

nirmala-sitharaman

അതേസമയം, കാർഷിക വായ്‌പകൾ എഴുതിത്തള്ളുക, കർഷകർക്ക് വിളകൾക്കുമേൽ ഉയർന്ന സംഭരണ ​​വില നൽകുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്ക് ഇത്തവണ സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ലെന്നാണ് സൂചന. എങ്കിലും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വ്യാപനം. പ്രധാന്‍ മന്ത്രി കിസാന്‍ ഫണ്ട് 6000 രൂപ നല്‍കുന്നത് വര്‍ധിപ്പിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളും ഇന്നത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

സിഎഎ വിരുദ്ധ നാടകം: ബെംഗളൂരുവിൽ രണ്ട് പേർ അറസ്റ്റിൽ, അധ്യാപികയും വിദ്യാർത്ഥിയുടെ അമ്മയും!!സിഎഎ വിരുദ്ധ നാടകം: ബെംഗളൂരുവിൽ രണ്ട് പേർ അറസ്റ്റിൽ, അധ്യാപികയും വിദ്യാർത്ഥിയുടെ അമ്മയും!!

English summary
union budget 2020 to be presented today in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X