കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; നിര്‍മലയുടെ വന്‍ പ്രഖ്യാപനം

Google Oneindia Malayalam News

Recommended Video

cmsvideo
Nirmala Sitharaman Allocates 28,600 Crore for Women | Oneindia Malayalam

ദില്ലി: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ സാധ്യത. ഇതുസംബന്ധിച്ച സൂചന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കി. മാതൃ മരണ നിരക്ക കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം വരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും നിര്‍മല പറഞ്ഞു.

X

വനിതാ ക്ഷേമത്തിന് വേണ്ടി 28600 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ വനതികളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. ഇത് ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. പുരുഷന്‍മാരുടെ കുറഞ്ഞ വിവാഹ പ്രായം 21 ആണ്.

മോദി സര്‍ക്കാര്‍ വനിതാ ക്ഷേമത്തിന് വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ വിജയം കണ്ടുവെന്ന് നിര്‍മല പറഞ്ഞു. വിദ്യാലയങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ വര്‍ധിച്ചു. പെണ്‍കുട്ടികളെ വളര്‍ത്തുക, പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്ന പദ്ധതി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും. 99300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്നത്. വലിയ ആശുപത്രികളിലെല്ലാം പിജി കോഴ്‌സുകള്‍ ആരംഭിക്കും. നാഷണല്‍ പോലീസ് യൂണിവേഴ്‌സിറ്റികള്‍ തുടങ്ങും. ഇന്ത്യയില്‍ പഠിക്കുക എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.

ഓണ്‍ലൈനില്‍ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുമെന്നത് വ്യത്യസ്തമായ പ്രഖ്യാപനമാണ്. പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. പഠനവും പരീക്ഷയും സര്‍ട്ടിഫിക്കറ്റ് നല്‍കലുമെല്ലാം ഓണ്‍ലൈനിലായിരിക്കും. എന്‍ജിനിയറിങ് കോഴ്‌സ് പൂര്‍ത്താക്കിയവര്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് അവസരം നഗര ഭരണകൂടങ്ങള്‍ ഒരുക്കണം.

English summary
Union Budget 2020; Women's marriage age may be raised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X