കേന്ദ്ര ബജറ്റ്: ഊര്‍ജ മേഖലയ്ക്ക് ബജറ്റില്‍ 3.05 ലക്ഷം കോടി രൂപ വകയിരുത്തി
ദില്ലി: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ഊര്‍ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി രൂപ വകയിരുത്തി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 100 നഗരങ്ങള്‍ കൂടി ഗ്യാസ് വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജമ്മു കാശ്മീരിനായി വാതക പൈപ്പ് ലൈന്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കി.

വൈദ്യുതി വിതരണത്തിനായി ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സൗരോര്‍ജ കോര്‍പ്പറേഷന് വേണ്ടി 1000 കോടി രൂപയും പുനരുപയുക്ത ഊര്‍ജ വികസന ഏജന്‍സിക്കായി 1500 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications