കൊച്ചി ഉള്‍പ്പെടെ 5 ഫിഷിങ് ഹാര്‍ബറുകള്‍ വികസിപ്പിക്കും; 7 തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡല്
ദില്ലി; കൊച്ചി തുറമുഖ വികസനത്തിന് ബജറ്റിൽ പ്രഖ്യാപനം. വാണിജ്യ തുറമുഖമായി കൊച്ചി തുറമുഖം വികസിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒപ്പം ചെന്നൈ,വിശാഖപട്ടണം, പാരാദ്വീപ്, തുറമുഖങ്ങൾ വികസിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. ഏഴ് തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡലും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി തുറമുഖത്തിന് പുറമെ കേരളത്തിനായി വമ്പൻ പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ 1,100 കിലോമീറ്റർ ദേശീയ പാത വികസനത്തിന് 65,000 കോടിയുടെ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. . കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1967 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.മെട്രോ 11.5 കി.മീ കൂടി നീട്ടുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

അതേസമയം കേരളത്തിന് പുറമെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്, അസം , പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കായി റോഡ് , മെട്രോ വികസനങ്ങൾക്കായി വമ്പൻ പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.തമിഴ്നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മധുര-കൊല്ലം ദേശീയപാത, ചിറ്റൂർ-തച്ചൂർ ഇടനാഴി എന്നി ഉൾപ്പെടെയുള്ള നിർമ്മാണം അടുത്ത വർഷം ആരംഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
95,000 കോടിയാണ് ബംഗാളിനായി പ്രഖ്യാപിച്ചത്.സിലിഗിരി-കൊൽക്കത്ത ഹൈവേ വികസനത്തിന് ഉൾപ്പെടെയാണ് പദ്ധതി.അസമില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1300 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications