Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് : ബജറ്റ് അവതരണത്തിന് തുടക്കം, പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചു

ദില്ലി: പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മല സീതാരാമനെ ബജറ്റ് അവതരണത്തിനായി സ്പീക്കര്‍ ക്ഷണിച്ചതോടെ ബജറ്റ് അവതരണം ആരംഭിക്കുകയായിരുന്നു. പ്രതിസന്ധി കാലഘട്ടത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. ലോക്ക് ഡൗൺ കാലത്തെ കേന്ദ്ര സർക്കാർ നടപടികൾ രാജ്യത്തെ പിടിച്ചു നിർത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സാഹായകമായി. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചെന്നും മന്ത്രി പറഞ്ഞു..

കൊവിഡ് വാക്സിന്‍ വികസനം രാജ്യത്തിന്‍റെ നേട്ടം. രണ്ട് വാക്സിനുകള്‍ക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്സിനും ലോകത്തെ നൂറോറം രാജ്യങ്ങള്‍ക്ക് ആവശ്യമായ വാക്സിനും ഇവിടെ തന്നെ അവതരിപ്പിക്കുമെന്നും നിര്‍മ്മല സീതാരമാന്‍ അഭിപ്രായപ്പെട്ടു. ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

pic

ഇതുവരെയായി 2.71 ലക്ഷം രൂപയുടെ ആത്മനിര്‍ഭര്‍ പാക്കേജാണ് പ്രഖ്യാപിച്ചത്. 27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജ് പ്രഖ്യാപിച്ചു ഈ പാക്കേജുകൾ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചു. സര്‍ക്കാര്‍ നടപടി കര്‍ഷകര്‍ക്കും സഹായകരമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്ത് മണിയോടെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് മുമ്പാകെ ധനമന്ത്രി ബജറ്റ് വ്യക്തമാക്കിയിരുന്നു. ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇതാദ്യമായി ഐപാഡിലാണ് ധനമന്ത്രി ബജറ്റ് പ്രസംഗം കൊണ്ടുവന്നത്.

Recommended Video

cmsvideo
    ചരിത്രത്തിലാദ്യം ഈ ബജറ്റ്, എല്ലാം ഡിജിറ്റലായി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+