കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്: ലാല്‍ പാഡി സാരി മുതല്‍ ടാഗോര്‍ വരെ, ബജറ്റില്‍ അടിമുടി ബംഗാളുമായി ധനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാള്‍ അടിമുടി നിറഞ്ഞു നിന്ന ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. ധരിച്ചിരുന്ന വസ്ത്രത്തില്‍ പോലും അത് നിറഞ്ഞ് നിന്നിരുന്നു. വെറും രണ്ട് മാസം മാത്രമാണ് ബംഗാളില്‍ തിരഞ്ഞെടുപ്പിനുള്ളത്. അതുകൊണ്ട് ബോധപൂര്‍വമായ പ്രഖ്യാപനമായിരുന്നു എല്ലാം. ബംഗാളില്‍ പ്രശസ്തമായ അവരുടെ തദ്ദേശീയമായ ലാല്‍ ബാഡ് സാരി ധരിച്ചാണ് ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍മല എത്തിച്ചത്. ബംഗാളിലെ സ്ത്രീ വോട്ടര്‍മാരെ കൈയ്യിലെടുക്കുക തന്നെയാണ് നിര്‍മല ലക്ഷ്യമിട്ടത്. അതിലൂടെ പ്രാദേശിക വികാരം ഇളക്കി വിടാനും സാധിക്കും.

1

ബിജെപി പുറത്തുനിന്നുള്ള പാര്‍ട്ടിയാണെന്ന വ്യാപക പ്രചാരണം മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബംഗാളിനെയും അവരുടെ സംസ്‌കാരത്തെയും അംഗീകരിക്കുന്നു എന്ന സന്ദേശം കൂടിയാണ് ബിജെപി നല്‍കുന്നത്. ഇതിന് പുറമേ രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ധനമന്ത്രി ബജറ്റില്‍ പ്രതിപാദിക്കുകയും ചെയ്തു. ബംഗാളിനായി 25000 കോടിയുടെ പദ്ധതികളും പ്രഖ്യാപിച്ചു. ദേശീയ പാതാ നിര്‍മാണമാണ് ആരംഭിച്ചത്. 8500 കിലോ മീറ്ററോളം നീളമുണ്ടാകും. ഇതിനായിട്ടാണ് 25000 കോടി നല്‍കുന്നത്. തമിഴ്‌നാടിനും കേരളത്തിനും അസമിനും പ്രഖ്യാപനങ്ങള്‍ വന്നെങ്കിലും തലയെടുപ്പ് ബംഗാളിനായിരുന്നു.

ബംഗാളി സ്ത്രീകള്‍ ഉത്സവദിനങ്ങളില്‍ അണിയാറുള്ളത് ലാല്‍ പാദ് സാരി. പുതിയ കാലത്തിന്റെ ഉദയം എന്ന് ഈ നിമിഷത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത്തരമൊരു കാലത്തില്‍ ഇന്ത്യ വാഗ്ദാനങ്ങളുടെയും പ്രതീക്ഷയുടെയും ഭൂമികയായി മാറുമെന്നും അവര്‍ പഞ്ഞു. അതേസമയം ബംഗാളില്‍ വിജയിക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണ്. കഴിഞ്ഞ ദിവസങ്ങളിലായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പാകുമ്പോഴേക്ക് മമതയും അനന്തരവനും മാത്രമേ പാര്‍ട്ടിയില്‍ കാണൂ എന്നാണ് അമിത് ഷായുടെ പരിഹാസം.

മമത പ്രാദേശികത ഉപയോഗിച്ചാണ് ബിജെപിയെ തടയുന്നത്. അതുകൊണ്ട് ദേശീയതയ്‌ക്കൊപ്പം ബംഗാളി ദേശീയതയും ഉയര്‍ത്തി പിടിക്കുന്നുവെന്ന തോന്നലുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അവര്‍ പ്രഖ്യാപിക്കാത്തതും അതുകൊണ്ടാണ്. അടുത്തിടെ വന്ന സര്‍വേകളില്‍ എല്ലാം മമതാ തന്നെ ജയിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാത്തത് വലിയ തിരിച്ചടിയായി മാറുകയാണ്. ഇതിനെയെല്ലാം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബജറ്റില്‍ ബംഗാള്‍ സ്‌നേഹം കൂടുതലായി ധനമന്ത്രി പ്രകടിപ്പിച്ചത്.

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
union budget 2021: bengal touch in nirmala sitharaman's budget presentation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X