കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സെന്‍സസ്‌ നടപടികള്‍ ഡിജിറ്റല്‍ രൂപത്തില്‍; ഡിജിറ്റല്‍ സെന്‍സസിനായി 3768 കോടി രൂപ

Google Oneindia Malayalam News

ന്യൂഡല്‍ഹി; കൊവിഡ്‌ മൂലം വൈകിയ സെന്‍സസ്‌ നടപടികള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അടുത്ത സെന്‍സസ്‌ നടപ്പാക്കുക ഡിജിറ്റല്‍ മോഡലിലായിരിക്കും. സെന്‍സസ്‌ നടപടികള്‍ക്കായി 3,768 കോടി രൂപ നീക്കിവെച്ചതായും 2021-2022 വര്‍ഷത്തെ ബജറ്റ്‌ അവതരണത്തിനിടെ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി പേപ്പര്‍ രൂപത്തിലല്ലാത്ത പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലുള്ള ബഡ്‌ജറ്റാണ്‌ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്‌.

നേരത്തെ 2021ല്‍ രാജ്യത്തെ ജനസംഖ്യ തിട്ടപ്പെടുത്തുന്നതിനുള്ള സെന്‍സസ്‌ നടപടികള്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍സ്‌ ഉപയോഗിച്ചാകും നടപ്പിലാക്കുകയെന്ന്‌ അമിത്‌ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.സെന്‍സസ്‌ വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ശേഖരിക്കും. ആദ്യമായാണ്‌ മൊബൈല്‍ ആപ്ലിക്കേഷന്‍സ്‌ ഉപയോഗിച്ച്‌ സെന്‍സസ്‌ നടത്തുന്നത്‌.പേപ്പറും പെന്‍സിലും ഉപേക്ഷിച്ച്‌ ഡിജിറ്റല്‍ ഡാറ്റാ രൂപത്തില്‍ രാജ്യത്തെ സെന്‍സസ്‌ വിവരശേഖരണം മാറുന്നു. വിപ്ലവകരമായ മാറ്റമാണിതെന്നായിരുന്നു നേരത്തെ അമിത്‌ഷാ പറഞ്ഞരിന്നു. ജനങ്ങള്‍ക്ക്‌ സ്വയം തങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും വിധമായിരിക്കും സംവിധാനമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

nirmala

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലക്ക്‌ ഊന്നല്‍ നല്‍കിക്കൊണ്ടാണ്‌ നിര്‍മല സീതാരാമന്‍ 2021-2022 വര്‍ഷത്തെ കേന്ദ്ര ബജറ്റ്‌ തയാറാക്കിയിരിക്കുന്നത്‌. ആരോഗ്യ മേഖലയുടെ സാമ്പത്തിക വികസനത്തിനായി 64,180 കോടി രൂപയുടെ പാക്കേജ്‌ ധനമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ്‌ വാക്‌സിന്‌ 35000 കോടി രൂപ വകയിരുത്തിയതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആരോഗ്യ മേഖലക്ക്‌ പുറമേ കാര്‍ഷിക മേഖലക്കും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്‌.
ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌ ബജറ്റില്‍ ശ്രദ്ധേയമായ പരിഗണ നല്‍കിയിട്ടുണ്ട്‌. കേരളം തമിഴ്‌നാട്‌, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്കാണ്‌ പ്രത്യക പരിഗണന ബജറ്റില്‍ ലഭിച്ചത്‌. കേരളത്തിന്‌ റോഡ്‌ വികസനത്തിനായി 65000 കോടി രൂപ അനുവദിച്ചു. തമിഴ്‌നാടിന്‌ 1 ലക്ഷം കോടി രൂപയാണ്‌ റോഡ്‌ വികസനത്തിനായി അനുവദിച്ചത്‌.

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
union budget 2021; census will converted to digitalized for the first time in Indian history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X