കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2021: സ്വര്‍ണത്തിന് വില കുറയും, വെള്ളിക്കും!! കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചു

Google Oneindia Malayalam News

ദില്ലി: കൊവിഡ് കാലം മുതല്‍ വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന രണ്ട് ലോഹങ്ങളാണ് സ്വര്‍ണവും വെള്ളിയും. ആഗോള വിപണിയിലെ മാറ്റങ്ങള്‍ തന്നെ ആയിരുന്നു ഇതിന് കാരണം. എന്നാല്‍ അതിന് ആനുപാതികമായിട്ടായിരുന്നില്ല ഇന്ത്യയിലെ വില വര്‍ദ്ധന.

Recommended Video

cmsvideo
Budget 2021: Customs duty on gold, silver to be reduced to 7.5%

കേന്ദ്ര ബജറ്റ് 2021: 75 കഴിഞ്ഞവര്‍ക്ക് ആശ്വാസം... ആദയനികുതി റിട്ടേണ്‍ സമര്‍പ്പിക്കണ്ട; മാനദണ്ഡങ്ങളുണ്ട്കേന്ദ്ര ബജറ്റ് 2021: 75 കഴിഞ്ഞവര്‍ക്ക് ആശ്വാസം... ആദയനികുതി റിട്ടേണ്‍ സമര്‍പ്പിക്കണ്ട; മാനദണ്ഡങ്ങളുണ്ട്

കേന്ദ്ര ബജറ്റ് 2021: പെട്രോളിനും ഡീസലിനും അഗ്രി സെസ് ചുമത്തി; വില കുത്തനെ ഉയരുമെന്ന് ആശങ്കകേന്ദ്ര ബജറ്റ് 2021: പെട്രോളിനും ഡീസലിനും അഗ്രി സെസ് ചുമത്തി; വില കുത്തനെ ഉയരുമെന്ന് ആശങ്ക

സ്വര്‍ത്തിന്റേയും വെള്ളിയുടേയും ഉയര്‍ന്ന കസ്റ്റംസ് തീരുവയാണ് ഇന്ത്യയിലെ ഉയര്‍ന്ന വിലയ്ക്കുള്ള കാരണം. എന്തായാലും സ്വര്‍ണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണ് എന്നാണ് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സ്വര്‍ണ വിലയില്‍ കുറവ് വരും. വിശദാംശങ്ങള്‍...

എക്‌സൈസ് തീരുവ

എക്‌സൈസ് തീരുവ

സ്വര്‍ണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് തീരുവ ഇന്ത്യയില്‍ 12.5 ശതമാനം ആയിരുന്നു. 2019 ല്‍ ആയിരുന്നു തീരുവയില്‍ വര്‍ദ്ധന വരുത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും എല്ലാം വഴിവച്ചിരുന്നു.

പഴയ നിലയില്‍

പഴയ നിലയില്‍

എന്തായാലും സ്വര്‍ണ വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും സന്തോഷം പകരുന്ന വാര്‍ത്തയാണ് ബജറ്റില്‍ ഉള്ളത്. 12.5 ശതമാനം കസ്റ്റംസ് തീരുവയില്‍ നിന്ന് 7.5 ശതമാനം ആയി കുറച്ചിരിക്കുന്നു എന്നാണ് ബജറ്റ് പ്രഖ്യാപനം. ഇത് സ്വര്‍ണ, വെള്ളി വിലകളില്‍ പ്രതിഫലിക്കും.

7.5 ല്‍ നിന്ന് 10, പിന്നെ 12.5

7.5 ല്‍ നിന്ന് 10, പിന്നെ 12.5

നേരത്തെ 7.5 ശതമാനം ആയിരുന്നു സ്വര്‍ണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് തീരുവ. ഇതാണ് പിന്നീട് 10 ശതമാനം ആക്കി ഉയര്‍ത്തിയത്. 2019 ല്‍ ഇത് കുത്തനെ 12.5 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

വലിയ എതിര്‍പ്പ്

വലിയ എതിര്‍പ്പ്

2019 ല്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതിനെതിരെ വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. അപ്രതീക്ഷിത നീക്കം എന്നായിരുന്നു അന്ന് വിപണിയുടെ പ്രതികരണം. പത്ത് ശതമാനം കസ്റ്റംസ് തീരുവയും മൂന്ന് ശതമാനം ജിഎസ്ടിയും അടക്കം 13 ശതമാനം നികുതി എന്ന നിലയില്‍ നിന്നായിരുന്നു അന്നത്തെ മാറ്റ്. കസ്റ്റംസ് തീരുവ ഉയര്‍ത്തിയപ്പോള്‍ ഉപഭോക്താക്കള്‍ക്ക് 15 ശതമാനം നികുതി നല്‍കേണ്ട സാഹചര്യമാണെന്നും അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

കള്ളക്കടത്ത് കുറയും?

കള്ളക്കടത്ത് കുറയും?

സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കുള്ളത് സ്വര്‍ണക്കള്ളക്കടത്ത് കുറയ്ക്കാനും സഹായകമാകും എന്നാണ് കരുതുന്നത്. ഡ്യൂട്ടി ഒഴിവാക്കി സ്വര്‍ണം എത്തിക്കുന്നതാണ് സ്വര്‍ണക്കടത്തിലെ ലാഭം. തീരുവ 7.5 ശതമാനമാക്കിയത് സ്വര്‍ണക്കള്ളക്കടത്തിന്റെ അളവ് കുറച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കേന്ദ്ര ബജറ്റ്: ഉജ്ജ്വല'യ്ക്ക് കീഴില്‍ ഒരു കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചക വാതകം ലഭ്യമാക്കുംകേന്ദ്ര ബജറ്റ്: ഉജ്ജ്വല'യ്ക്ക് കീഴില്‍ ഒരു കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചക വാതകം ലഭ്യമാക്കും

കേന്ദ്ര ബജറ്റ്; ആദായ നികുതി നിരക്കിൽ മാറ്റമില്ല, പ്രവാസി ഇന്ത്യക്കാർക്കുള്ള ഇരട്ട നികുതി ഒഴിവാക്കികേന്ദ്ര ബജറ്റ്; ആദായ നികുതി നിരക്കിൽ മാറ്റമില്ല, പ്രവാസി ഇന്ത്യക്കാർക്കുള്ള ഇരട്ട നികുതി ഒഴിവാക്കി

കേന്ദ്ര ബജറ്റ് 2021: എല്ലാ വിഭാഗം ജോലിക്കാര്‍ക്കും മിനിമം കൂലി ഉറപ്പാക്കും... ബജറ്റ് പ്രഖ്യാപനംകേന്ദ്ര ബജറ്റ് 2021: എല്ലാ വിഭാഗം ജോലിക്കാര്‍ക്കും മിനിമം കൂലി ഉറപ്പാക്കും... ബജറ്റ് പ്രഖ്യാപനം

English summary
Union Budget 2021: Customs duty of Gold and Silver reduced, Gold will be cheaper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X