പ്രധാന തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപനം;'അദാനി വിളിയുമായി പാർലമെന്റില്‍ പ്രതിപക്ഷം
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റവതരണത്തിനിടെ പാരലമെന്റില്‍ "അദാനി, അദാനി വിളികളുമായി പ്രതിപക്ഷ എംപിമാര്‍. രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് തുറമുഖങ്ങള്‍ സ്വാകാര്യവത്കരിക്കുമെന്ന് നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ അദാനി വിളികള്‍ മുഴങ്ങിയത്. ഏഴ് തുറമുഖങ്ങളില്‍ 2,000 കോടി രൂപയിലധികം നിക്ഷേപത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഇതെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാന തുറമുഖങ്ങളുടെ നടത്തിപ്പ് സ്വകാര്യ പങ്കാളിക്ക് കൈമാറും എന്ന ആദ്യ വാചകം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ എംപിമാര്‍ അദാനി, അദാനിഎന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് പരിഹസിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിഷേധങ്ങളെ ശബ്ദമുയര്‍ത്തി സംസാരിച്ചും വാക്കുകള്‍ ആവര്‍ത്തിച്ചുമാണ് നിര്‍മ്മല സീതാരാമന് മറികടന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് കീഴില്‍ പ്രധാനപ്പെട്ട 12 തുറമുഖങ്ങളാണ് ഉള്ളത്. ദീല്‍ദയാല്‍, മുംബൈ, ജവഹര്‍ലാല്‍ നെഹ്റു പോര്‍ട് ട്രസ്റ്റ് നേവി മുംബൈ, ഗോവ മോര്‍മുഗാവോ, ന്യൂ മാഗളൂര്‍, കൊച്ചി, ചെന്നൈ, കാമരാജന്‍, വിഒ ചിദംബരനാര്‍ പോര്‍ട് ട്രസ്റ്റ് തൂത്തുക്കുടി, ആന്ധ്ര വിശാഖപട്ടണം, ഒറീസയിലെ പരദീപ്, കൊല്‍ക്കത്ത പോര്‍ട് എന്നിവയാണിവ.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ നടത്തിപ്പ് കമ്പനിയാണ് അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ്. അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി പോര്‍ട്സ് ഗൗദം അദാനി 2016 ഏപ്രിലില്‍ ആണ് സ്ഥാപിച്ചത്. ചുരുങ്ങിയ വര്‍ഷം കൊണ്ട് വളര്‍ച്ചയില്‍ വന്‍ കുതിപ്പാണ് അദാനി പോര്‍ട്സ് കാഴ്ച്ചവെച്ചത്. 13,734 കോടി രൂപയാണ് 2020ല്‍ മാത്രം ലാഭം.
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications