കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാന തുറമുഖങ്ങള്‍ സ്വകാര്യവത്‌കരിക്കുമെന്ന്‌ പ്രഖ്യാപനം;'അദാനി വിളിയുമായി പാർലമെന്റില്‍ പ്രതിപക്ഷം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റവതരണത്തിനിടെ പാരലമെന്റില്‍ "അദാനി, അദാനി വിളികളുമായി പ്രതിപക്ഷ എംപിമാര്‍. രാജ്യത്തെ പ്രധാനപ്പെട്ട ഏഴ്‌ തുറമുഖങ്ങള്‍ സ്വാകാര്യവത്‌കരിക്കുമെന്ന്‌ നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ പാര്‍ലമെന്റില്‍ അദാനി വിളികള്‍ മുഴങ്ങിയത്‌. ഏഴ്‌ തുറമുഖങ്ങളില്‍ 2,000 കോടി രൂപയിലധികം നിക്ഷേപത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഇതെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാന തുറമുഖങ്ങളുടെ നടത്തിപ്പ്‌ സ്വകാര്യ പങ്കാളിക്ക്‌ കൈമാറും എന്ന ആദ്യ വാചകം പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ തന്നെ പ്രതിപക്ഷ എംപിമാര്‍ അദാനി, അദാനിഎന്ന്‌ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞ്‌ പരിഹസിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിഷേധങ്ങളെ ശബ്ദമുയര്‍ത്തി സംസാരിച്ചും വാക്കുകള്‍ ആവര്‍ത്തിച്ചുമാണ്‌ നിര്‍മ്മല സീതാരാമന്‍ മറികടന്നത്‌.

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‌ കീഴില്‍ പ്രധാനപ്പെട്ട 12 തുറമുഖങ്ങളാണ്‌ ഉള്ളത്‌. ദീല്‍ദയാല്‍, മുംബൈ, ജവഹര്‍ലാല്‍ നെഹ്‌റു പോര്‌ട്‌ ട്രസ്‌റ്റ്‌ നേവി മുംബൈ, ഗോവ മോര്‍മുഗാവോ, ന്യൂ മാഗളൂര്‍, കൊച്ചി, ചെന്നൈ, കാമരാജന്‍, വിഒ ചിദംബരനാര്‍ പോര്‍ട്‌ ട്രസ്‌റ്റ്‌ തൂത്തുക്കുടി, ആന്ധ്ര വിശാഖപട്ടണം, ഒറീസയിലെ പരദീപ്‌, കൊല്‍ക്കത്ത പോര്‍ട്‌ എന്നിവയാണിവ.

nirmala

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ നടത്തിപ്പ്‌ കമ്പനിയാണ്‌ അദാനി പോര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പെഷ്യല്‍ എക്കണോമിക്‌ സോണ്‍ ലിമിറ്റഡ്‌. അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി പോര്‍ട്‌സ്‌ ഗൗദം അദാനി 2016 ഏപ്രിലില്‍ ആണ്‌ സ്ഥാപിച്ചത്‌. ചുരുങ്ങിയ വര്‍ഷം കൊണ്ട്‌ വളര്‍ച്ചയില്‍ വന്‍ കുതിപ്പാണ്‌ അദാനി പോര്‍ട്‌സ്‌ കാഴ്‌ച്ചവെച്ചത്‌. 13,734 കോടി രൂപയാണ്‌ 2020ല്‍ മാത്രം ലാഭം.

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
union budget 2021; finance minister announce privatization of ports opposition call adani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X