കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്: പേപ്പറിന് പകരം ഐപാഡ്, ധനമന്ത്രിയുടെ ബജറ്റ് അവതരണം ഇന്ത്യന്‍ നിര്‍മിത ടാബ് ഉപയോഗിച്ച്

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കാന്‍ ഇരിക്കുകയാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ബജറ്റ് അവതരണം. ധനമന്ത്രി പാര്‍ലമെന്റ് എത്തിയിട്ടുണ്ട്. ഇത്തവണ വലിയ മാറ്റങ്ങള്‍ ഉണ്ട് ബജറ്റ് അവതരണത്തില്‍. കടലാസ് രഹിത ബജറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് അവതരിപ്പിക്കാന്‍ പോകുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഐപാഡിലാണ് ബജറ്റ് രേഖകള്‍ കൊണ്ടുവന്നിട്ടുള്ളത്. സാധാരണ ബഹി ഖട്ടയുമായിട്ടാണ് ധനമന്ത്രി എത്തുക. ഇത്തവണ ഇന്ത്യന്‍ നിര്‍മിത ടാബിലാണ് രേഖകള്‍ ധനമന്ത്രി കൊണ്ടുവന്നിട്ടുള്ളത്.

Recommended Video

cmsvideo
ചരിത്രത്തിലാദ്യം ഈ ബജറ്റ്, എല്ലാം ഡിജിറ്റലായി | Oneindia Malayalam
1

എല്ലാ വര്‍ഷവും ബജറ്റ് പേപ്പറുകള്‍ അച്ചടിക്കാറുണ്ട്. ഇത് ദൈര്‍ഘ്യമേറിയ കാര്യമാണ്. ഈ പേപ്പറുകള്‍ പിന്നീട് ബജറ്റ് ദിനത്തിലാണ് ധനമന്ത്രാലയത്തില്‍ എത്തുക. ഇത്തവണ ബജറ്റ് പേപ്പറുകളോ രേഖകളോ അച്ചടിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. ബജറ്റിന്റെ സോഫ്റ്റ് കോപ്പികള്‍ മാത്രമാണ് ഇത്തവണ ഷെയര്‍ ചെയ്യുക. പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും ഇതിനുള്ള അനുമത് സര്‍ക്കാര്‍ നേടിയിട്ടുണ്ട്. സാമ്പത്തിക സര്‍വേയ്ക്കും ഇതേ നിയമം ബാധകമായിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി മാറ്റം വരുത്തിയിട്ടുണ്ട്. ബജറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് മുമ്പുള്ള ഹല്‍വ നല്‍കുന്ന ചടങ്ങ് ഒഴിവാക്കി. സാധാരണ മധുരം നല്‍കുന്ന ചടങ്ങ് എല്ലാ വര്‍ഷവും ഉണ്ടാവും. വളരെ കുറച്ച് പേരുടെ സാന്നിധ്യത്തില്‍ ഈ ചടങ്ങ് നടന്നേക്കുമെന്ന് സൂചനയുണ്ട്. അതല്ലെങ്കില്‍ ഉപേക്ഷിച്ചേക്കാം. അതേസമയം ബജറ്റിന്റെ സോഫ്റ്റ് കോപ്പി ഓണ്‍ലൈനില്‍ ലഭിക്കും. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ബജറ്റിലുണ്ടാവുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും പറഞ്ഞു. കൊവിഡ് നിലനില്‍ക്കുന്നതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കും. ആരോഗ്യ മേഖലയെ ശക്തമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബജറ്റില്‍ ഊന്നല്‍ നല്‍കിയേക്കും. വ്യവസായ മേഖലയുടെ തിരിച്ചുവരവിനും ഓഹരി വിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും ധനമന്ത്രി കാര്യമായ പരിഗണന നല്‍കും. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കും സഹായങ്ങളുണ്ടാവും. സാമ്പത്തിക സര്‍വേയില്‍ അടുത്ത സാമ്പത്തിക പാദത്തില്‍ വളര്‍ച്ചയെ കുറിച്ചാണ് പറഞ്ഞിരുന്നത്. അതിനെ സാധൂകരിക്കുന്ന തരത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്.

English summary
union budget 2021: fm nirmala sitharaman will present the budget with ipad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X