കേന്ദ്ര ബജറ്റ് 2021: ഇനി 'വണ്‍ മാന്‍ ഷോ' സാധ്യം... ഒറ്റ വ്യക്തിയ്ക്ക് തുടങ്ങാം കമ്പനി, പ്രവാസികള്‍ക്കും
ദില്ലി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുന്നതിനുള്ള ഒരുപാട് പദ്ധതികളാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കപ്പെടുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 'വണ്‍ പേഴ്‌സണ്‍ കമ്പനി' അഥവാ ഒപിസി.
Recommended Video
സാധാരണ ഗതിയില്‍ ഒരു കമ്പനി തുടങ്ങാന്‍ രണ്ട് അംഗങ്ങളും വേണമെന്നാണ് ചട്ടം. ബജറ്റ് പ്രഖ്യാപനം പ്രകാരം ഇനി ഒറ്റ വ്യക്തിയ്ക്ക് തന്നെ കമ്പനി തുടങ്ങാന്‍ സാധിക്കും.

ഇത്തരത്തിലുള്ള വണ്‍ പേഴ്‌സണ്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പെയ്ഡ് അപ് ക്യാപിറ്റലിന്റെ കാര്യത്തില്‍ വണ്‍ പേഴ്‌സണ്‍ കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല എന്നാണ് വിവരം. മൊത്തം വിറ്റുവരവിന്റെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല.
വണ്‍ പേഴ്‌സണ്‍ കമ്പനികള്‍ മറ്റ് കമ്പനിയായി മാറ്റുന്നതിനും ഇളവുകളുണ്ട്. 182 ദിവസത്തെ സമയപരിധി എന്നത് 120 ദിവസം ആയി കുറയ്ക്കും എന്നാണ് ബജറ്റ് പ്രഖ്യാപനം. മറ്റൊരു സുപ്രധാന പ്രഖ്യാപനവും വണ്‍ പേഴ്‌സണ്‍ കമ്പനികളുടെ കാര്യത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രവാസികള്‍ക്കും ഇന്ത്യയില്‍ വണ്‍ പേഴ്‌സണ്‍ കമ്പനി തുടങ്ങാം എന്നതാണത്.
വണ്‍ പേഴ്‌സണ്‍ കമ്പനി എന്നത് പല വിദേശ രാജ്യങ്ങളിലും ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുള്ള ഒന്നാണ്. 2006 മുതല്‍ തന്നെ യുകെയില്‍ ഇത് നിയമവിധേയമാക്കിയിട്ടുണ്ട്. അമേരിക്കയിലും ചൈനയിലും ഇത് 2005 മുതല്‍ ഉണ്ട്. സിംഗപ്പൂരില്‍ 2003 മുതലും പാകിസ്താനില്‍ 2003 മുതലും ഇത് നിയമവിധേയമാണ്. 2012 ല്‍ തുര്‍ക്കിയും വണ്‍ പേഴ്‌സണ്‍ കമ്പനി നിയമവിധേയമാക്കിയിരുന്നു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കരകയറ്റുന്നതിനും കൊവിഡ് പ്രതിരോധത്തിനും ഒരുപാട് പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രാതിനിധ്യവും ബജറ്റില്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications