Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്; ആരോഗ്യ-തൊഴിൽ മേഖലയ്ക്ക് അർഹമായ പരിഗണന നൽകണം,നിർദ്ദേശങ്ങളുമായി രാഹുൽ ഗാന്ധി

ദില്ലി; കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കാനാരിത്തെ ബജറ്റ് നിർദ്ദേശങ്ങളുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ആരോഗ്യ തൊഴിൽ മേഖലയ്ക്ക് അർഹമായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ബജറ്റിൽ തൊഴിൽ സൃഷ്ടിക്കാൻ നടപടി ഉണ്ടാകണമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ചെറുകിട കർഷകരെ സഹായിക്കാനുള്ള പദ്ധതികൾ വേണം. തൊഴിലില്ലായ്മ ഇല്ലാതാകണം, കർഷകരേയും തൊഴിലാളികളേയും സഹായിക്കാനുള്ള പദ്ധതികൾ ഉണ്ടാകണം.ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ആരോഗ്യമേഖലയ്ക്ക് കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാക്കണം. അതിർത്തി സംരക്ഷിക്കാൻ പ്രതിരോധ മേഖലയ്ക്കും ബജറ്റിൽ ഊന്നൽ നൽകണമെന്നും രാഹുൽ പറഞ്ഞു.

rahul gandhi


പതിറ്റാണ്ടിനിടയിൽ കാണാത്ത കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത്.സാമ്പത്തിക മേഖലയിലെ ഉത്തേജനത്തിനുള്ള പദ്ധതികളാണ് ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നത്. ആരോഗ്യ മേഖലയ്ക്കും കൃഷിയ്ക്കും കൂടുതൽ പരിഗണന ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ മിനി ബജറ്റ് തന്നെയായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായിരിക്കും കേന്ദ്ര ബജറ്റ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+