Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്; ഇപിഎഫിലെ അധികവിഹിതത്തിനും യുലിപിലെ നിക്ഷേപത്തിനുമാണ്‌ ആദായനികുതി, ലക്ഷ്യം വരുമാനം

ദില്ലി: ഇടത്തരം നികുതിദായകർക്ക് നികുതി രഹിത വരുമാനത്തിനുള്ള വഴികൾ ബജറ്റിലൂടെ നിയന്ത്രിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും പ്രചാരമുള്ള രണ്ട് നിക്ഷേപ പദ്ധതികളായ പ്രോവിഡന്റ് ഫണ്ട്, യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യുലിപ്) എന്നിവയിൽ രണ്ടര ലക്ഷത്തിലധികം രൂപയുടെ നിക്ഷേപത്തിന് ഏപ്രില്‍ ഒന്ന് മുതല്‍ നികുതി ചുമത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനം. നിലവില്‍ ഇപിഎഫിലെയും യുലിപിലെയും കാലവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന് നികുതി ഈടാക്കിയിരുന്നില്ല.

പുതിയ പ്രഖ്യാപനത്തോടെ മ്യൂച്യല്‍ ഫണ്ടിലേതിന് സമാനമായ നികുതി നിരക്ക് യുപിഎലിനും ബാധകമായി. ഓഹരി നിക്ഷേപത്തിനും മ്യൂച്വല്‍ ഫണ്ടിനും മൂലധനനേട്ടനികുതി 2018ലെ ബജറ്റില്‍ കൊണ്ടുവന്നിരുന്നു. അന്ന് ഇപിഎഫും യുലിപും ഒഴിവാക്കപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസത്തെ ബജറ്റിലൂടെ ഇവ രണ്ടും കൂടി മൂലധനനേട്ടനികുതി പരിധിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇപിഎഫില്‍ കൂടുതല്‍ വിഹിതം അടയ്ക്കുന്നവര്‍ക്ക് പലിശ വരുമാനത്തിന്മേല്‍ നികുതി നല്‍കേണ്ടിവരുമെന്നാണ് ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നത്.

വര്‍ഷം 2.5 ലക്ഷം രൂപയില്‍ക്കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ക്കാണ് ഇത് ബാധകം. അതിന് താഴെയുള്ളവര്‍ക്ക് പുതിയ പ്രഖ്യാപനം ബാധകമാവില്ല. ഏപ്രില്‍ ഒന്നുനുശേഷമുള്ള നിക്ഷേപത്തിന്മേലാണ് നികുതി ചുമത്തുക. സാധാരണ പിഎഫ് നിക്ഷേപരെ പുതിയ പ്രഖ്യാപനം ബാധിക്കുകയില്ല. ഭാവിയില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നതിന് വേണ്ടി ഇപിഎഫിലേക്ക് സാധാരണ അടയ്ക്കുന്ന തുകയ്ക്ക് പുറമെ കൂടുതല്‍ തുക അടയ്ക്കുന്നവരെയാണ് പുതിയ നയം ഫലത്തില്‍ ബാധിക്കുക.

nirmala-

വര്‍ഷത്തില്‍ 2.5 ലക്ഷത്തില്‍ക്കൂടുതല്‍ പ്രീമിയം അടയ്ക്കുന്ന യുലിപുകള്‍ക്കാണ് മൂലധനനേട്ടത്തിന്മേല്‍ നികുതി ബാധകമാക്കിയത്. 2018 ലെ ബജറ്റില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഓഹരി നിക്ഷേപത്തിനും ഏര്‍പ്പെടുത്തിയ അതേ നികുതിയാണ് യുലിപുകള്‍ക്കും ഈടാക്കുന്നത്. ഇത് പ്രകാരം കലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന്മേല്‍ ഒരുലക്ഷം രൂപ കിഴിച്ചുള്ള തുകയ്ക്ക് 10 ശതമാനം നികുതിയും സെസും നല്‍കേണ്ടി വരും. ഫെബ്രുവരി ഒന്നിന് ശേഷം എടുക്കുന്ന യുലിപ് പോളിസികള്‍ക്ക് പ്രഖ്യാപനം ബാധകമാവും. പുതിയ പ്രഖ്യാപനത്തോടെ കൂടുതല്‍ നികിതി വരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+