കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്; ഇപിഎഫിലെ അധികവിഹിതത്തിനും യുലിപിലെ നിക്ഷേപത്തിനുമാണ്‌ ആദായനികുതി, ലക്ഷ്യം വരുമാനം

Google Oneindia Malayalam News

ദില്ലി: ഇടത്തരം നികുതിദായകർക്ക് നികുതി രഹിത വരുമാനത്തിനുള്ള വഴികൾ ബജറ്റിലൂടെ നിയന്ത്രിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും പ്രചാരമുള്ള രണ്ട് നിക്ഷേപ പദ്ധതികളായ പ്രോവിഡന്റ് ഫണ്ട്, യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യുലിപ്) എന്നിവയിൽ രണ്ടര ലക്ഷത്തിലധികം രൂപയുടെ നിക്ഷേപത്തിന് ഏപ്രില്‍ ഒന്ന് മുതല്‍ നികുതി ചുമത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനം. നിലവില്‍ ഇപിഎഫിലെയും യുലിപിലെയും കാലവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന് നികുതി ഈടാക്കിയിരുന്നില്ല.

'പൊന്നാപുരംകോട്ട'തിരിച്ച് പിടിക്കാനുറച്ച് കോൺഗ്രസ്; അൻവറിനെതിരെ ടി സിദ്ധിഖ്? ഷൗക്കത്ത് ജലീലിനെതിരെ?'പൊന്നാപുരംകോട്ട'തിരിച്ച് പിടിക്കാനുറച്ച് കോൺഗ്രസ്; അൻവറിനെതിരെ ടി സിദ്ധിഖ്? ഷൗക്കത്ത് ജലീലിനെതിരെ?

പുതിയ പ്രഖ്യാപനത്തോടെ മ്യൂച്യല്‍ ഫണ്ടിലേതിന് സമാനമായ നികുതി നിരക്ക് യുപിഎലിനും ബാധകമായി. ഓഹരി നിക്ഷേപത്തിനും മ്യൂച്വല്‍ ഫണ്ടിനും മൂലധനനേട്ടനികുതി 2018ലെ ബജറ്റില്‍ കൊണ്ടുവന്നിരുന്നു. അന്ന് ഇപിഎഫും യുലിപും ഒഴിവാക്കപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസത്തെ ബജറ്റിലൂടെ ഇവ രണ്ടും കൂടി മൂലധനനേട്ടനികുതി പരിധിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇപിഎഫില്‍ കൂടുതല്‍ വിഹിതം അടയ്ക്കുന്നവര്‍ക്ക് പലിശ വരുമാനത്തിന്മേല്‍ നികുതി നല്‍കേണ്ടിവരുമെന്നാണ് ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നത്.

വര്‍ഷം 2.5 ലക്ഷം രൂപയില്‍ക്കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ക്കാണ് ഇത് ബാധകം. അതിന് താഴെയുള്ളവര്‍ക്ക് പുതിയ പ്രഖ്യാപനം ബാധകമാവില്ല. ഏപ്രില്‍ ഒന്നുനുശേഷമുള്ള നിക്ഷേപത്തിന്മേലാണ് നികുതി ചുമത്തുക. സാധാരണ പിഎഫ് നിക്ഷേപരെ പുതിയ പ്രഖ്യാപനം ബാധിക്കുകയില്ല. ഭാവിയില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നതിന് വേണ്ടി ഇപിഎഫിലേക്ക് സാധാരണ അടയ്ക്കുന്ന തുകയ്ക്ക് പുറമെ കൂടുതല്‍ തുക അടയ്ക്കുന്നവരെയാണ് പുതിയ നയം ഫലത്തില്‍ ബാധിക്കുക.

nirmala-

വര്‍ഷത്തില്‍ 2.5 ലക്ഷത്തില്‍ക്കൂടുതല്‍ പ്രീമിയം അടയ്ക്കുന്ന യുലിപുകള്‍ക്കാണ് മൂലധനനേട്ടത്തിന്മേല്‍ നികുതി ബാധകമാക്കിയത്. 2018 ലെ ബജറ്റില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഓഹരി നിക്ഷേപത്തിനും ഏര്‍പ്പെടുത്തിയ അതേ നികുതിയാണ് യുലിപുകള്‍ക്കും ഈടാക്കുന്നത്. ഇത് പ്രകാരം കലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന്മേല്‍ ഒരുലക്ഷം രൂപ കിഴിച്ചുള്ള തുകയ്ക്ക് 10 ശതമാനം നികുതിയും സെസും നല്‍കേണ്ടി വരും. ഫെബ്രുവരി ഒന്നിന് ശേഷം എടുക്കുന്ന യുലിപ് പോളിസികള്‍ക്ക് പ്രഖ്യാപനം ബാധകമാവും. പുതിയ പ്രഖ്യാപനത്തോടെ കൂടുതല്‍ നികിതി വരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

കെബി ഗണേഷ് കുമാറിനെ പത്തനാപുരത്ത് നിന്നും മാറ്റാന്‍ സി പി എം; സീറ്റില്‍ കെഎന്‍ ബാലഗോപാല്‍ മത്സരിക്കുംകെബി ഗണേഷ് കുമാറിനെ പത്തനാപുരത്ത് നിന്നും മാറ്റാന്‍ സി പി എം; സീറ്റില്‍ കെഎന്‍ ബാലഗോപാല്‍ മത്സരിക്കും

 പോളിയോ തുള്ളി മരുന്നിനു പകരം കുട്ടികള്‍ക്ക്‌ നല്‍കിയത്‌ ഹാന്‍ഡ്‌ സാനിറ്റൈസര്‍; 12 കുട്ടികള്‍ ആശുപത്രിയില്‍ പോളിയോ തുള്ളി മരുന്നിനു പകരം കുട്ടികള്‍ക്ക്‌ നല്‍കിയത്‌ ഹാന്‍ഡ്‌ സാനിറ്റൈസര്‍; 12 കുട്ടികള്‍ ആശുപത്രിയില്‍

Recommended Video

cmsvideo
Budget 2021: Govt proposes relief for NRIs | Oneindia Malayalam

English summary
union budget 2021: Income tax on EPF surplus and ULIP investment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X