Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2021: എല്ലാ വിഭാഗം ജോലിക്കാര്‍ക്കും മിനിമം കൂലി ഉറപ്പാക്കും... ബജറ്റ് പ്രഖ്യാപനം

ദില്ലി: അസംഘടിത മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലേയും തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് ബജറ്റ് പ്രഖ്യാപനം. എല്ലാ തൊഴില്‍ മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കും എന്നാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ത്രീകളുടെ തൊഴില്‍ സ്വാതന്ത്ര്യവും ഉറപ്പിക്കുന്നുണ്ട് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കും. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.

Nirmala Sitharaman

കൊവിഡ് ലോക്ക് ഡൗണിന് ശേഷം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് അടിസ്ഥാന വിഭാഗങ്ങളാണ്. തൊഴില്‍ നഷ്ടവും കൂലി വെട്ടിക്കുറയ്ക്കലും അടക്കമുള്ള കനത്ത പ്രതിസന്ധികളാണ് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. എല്ലാ മേഖലകളിലും മിനിമം കൂലി ഉറപ്പാക്കും എന്നത് അതുകൊണ്ട് തന്നെ അടിസ്ഥാന മേഖലയ്ക്ക് ആശ്വാസകരമാണ്.

കര്‍ഷകരുടെ ക്ഷേമത്തിനും വലിയ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മൊത്തം 75,060 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം 16.5 ലക്ഷം കോടി രൂപയുടെ വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചന തന്നെയാണ് ബജറ്റ് നല്‍കുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കിക്കൊണ്ടുള്ള സംഭരണം തുടരുമെന്നാണ് വ്യക്തമാക്കുന്നത്. കര്‍ഷക സമരത്തെ തണുപ്പിക്കുന്നതിനായി 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും എന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ഒരു കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യമായി പാചകവാതകം ലഭ്യമാക്കുമെന്ന ജനപ്രിയ പ്രഖ്യാപനവും ബജറ്റില്‍ ഉണ്ട്. പൈപ്പ് വഴിയുള്ള പാചകവാതക വിതരണവും വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വിതരണവും കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+